ഐപിഎല്ലിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമെന്ന റെക്കോർഡ് ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സ്വന്തം. ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ നേട്ടത്തിന് അർഹരായത്.
10 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ കൊൽക്കത്ത പരാജയപ്പെടുത്തിയത്. ജയത്തോടെ കെ.കെ.ആർ ഐ.പി.എൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ഇതിനു മുൻപ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും മാത്രമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ 100ൽ കൂടുതൽ വിജയങ്ങൾ നേടിയിട്ടുള്ളത്. 120 ഐ.പി.എൽ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് വിജയിച്ചപ്പോൾ 106 മത്സരങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ചത്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply