ഏപ്രിലിൽ ആരംഭിക്കുന്ന ഐ പി എല്ലിൽ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് വിട്ടുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാർഷിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
ഇംഗ്ലണ്ട് താരമായ ജേസണ്‍ റോയിയെ ആണ് സണ്‍റൈസേഴ്‌സ് മാർഷിന് പകരം ടീമിൽ എത്തിച്ചത്. ബയോ ബബിളില്‍ കൂടുതല്‍ ദിവസം ചിലവഴികേണ്ടിവരുന്നതുമായി ബന്ധപ്പെ കരണങ്ങളാലാണ് മിച്ചല്‍ മാര്‍ഷ് ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയത്.
ബേസ് തുകയായ 2 കോടി രൂപ നല്‍കിയാണ് സണ്‍റൈസേഴ്‌സ് താരത്തെ സ്വന്തമാക്കിയത്.
Due to personal reasons, Mitchell Marsh will be opting out of #IPL2021.
We would like to welcome @JasonRoy20 to the #SRHFamily! ?#OrangeOrNothing #OrangeArmy pic.twitter.com/grTMkVUns4
— SunRisers Hyderabad (@SunRisers) March 31, 2021
ഈ വര്‍ഷത്തെ ഐ.പി.എല്ലിൽ ഉണ്ടായിരുന്നെങ്കിലും ജേസണ്‍ റോയിയെ ആരും സ്വന്തമാക്കിയിരുന്നില്ല. മുന്‍പ് ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയും ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയും ജേസണ്‍ റോയ് ജെയ്‌സി അണിഞ്ഞിട്ടുണ്ട്.
Leave a reply