കഴിഞ്ഞ ഐപിഎല്ലിൽ സ്വന്തമായ ശൈലിയില്‍ കളിക്കാന്‍ ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണിലും പോണ്ടിംഗിന്റെ കീഴിലായിരുന്നു പൃഥ്വി ഷാ കളിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ പൃഥ്വി മികച്ച ഫോമിലേക്ക് ഉയരാതെ പോയതിന്റെ കാരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പോണ്ടിങ്.
”കഴിഞ്ഞ വർഷം ബാറ്റിങ്ങിൽ അവന് അവന്റേതായ ഒരു സിദ്ധാന്തമുണ്ടായിരുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ അവന്‍ നെറ്റ്‌സില്‍ പരിശീലനം ചെയ്യാന്‍ തയ്യാറായിരിന്നില്ല. എന്നാല്‍ റണ്‍സ് കണ്ടെത്തുമ്ബോഴെല്ലാം കൂടതല്‍ സമയം ബാറ്റ് ചെയ്യുകയും ചെയ്യും.”
“നാലോ അഞ്ചോ തവണ അവന്‍ 10ല്‍ താഴെയുള്ള സ്‌കോറില്‍ പുറത്തായിരുന്നു. ഞാനപ്പോള്‍ അവനോട് പറയും നെറ്റ്‌സില്‍ പരിശീലനം നടത്താന്‍. അവന്‍ അപ്പോൾ എന്നോട് ഞാനിന്ന് ബാറ്റ് ചെയ്യില്ലെന്ന് പറയും. അതുമായി പൊരുത്തപ്പെട്ട് പോവാന്‍ ബുദ്ധിമുട്ടായിരുന്നു. ആ ശീലം പൃഥ്വി മാറ്റിയിട്ടുണ്ടെകുമെന്നാണ് ഞാന്‍ കരുതുന്നത്. അയാള്‍ക്കുള്ളിലെ മികച്ച ബാറ്സ്മാനെ പുറത്തെടുക്കാന്‍ സാധിച്ചാല്‍ അടുത്ത സൂപ്പര്‍ സ്റ്റാറാവും സ്റ്റാറാവും പൃഥ്വി.”
Leave a reply