ഐപിഎല്ലിലെ നാലാം പോരാട്ടത്തില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും, പഞ്ചാബ് കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തില്‍ പഞ്ചാബിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോൾ, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍.
വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍, ഡേവിഡ് മലന്‍, മന്‍ദീപ് സിംഗ്, മായങ്ക് അഗര്‍വാള്‍, ശര്‍ഫറാസ് ഖാന്‍, മുഹമ്മദ് ഷമി തുടങ്ങി മികച്ച താരങ്ങള്‍ പഞ്ചാബ് കിങ്‌സ് സ്‌ക്വാര്‍ഡിലുണ്ട്.
ഡേവിഡ് മില്ലര്‍, മനന്‍ വോഹ്റ, യശസ്വി ജയ്‌സ്വാള്‍, ബെന്‍സ്‌റ്റോക്‌സ്, രാഹുല്‍ തെവാത്തിയ, ശിവം ഡൂബൈ എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരങ്ങള്‍.
ഐപിഎല്ലില്‍ സഞ്ജു ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രതേകതയും ഈ മത്സരത്തിനുണ്ട്. ഈ സീസണിന്റെ തുടക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചത്.
പുതിയ സീസണ് വിജയത്തോടെ തുടക്കമിടാന്‍ തയ്യാറെടുക്കുന്ന ഇരു ടീമുകളും തങ്ങളുടെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെത്തന്നെയാകും ഇന്ന് കളത്തിലിറക്കുക.
Leave a reply