കൊറോണ ഭീതിയിൽ നാട്ടിലേക്ക് മടങ്ങാനൊരുങ്ങി വാർണറും സ്മിതും…

File photo of Australian cricketers Steve Smith (R) and David Warner.
Reuters

ഇന്ത്യയിലെ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഇന്ത്യൻ വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊറോണ വ്യാപനം കണക്കിലെടുത്ത് ഇന്ത്യൻ യാത്രക്കാരെ ഓസ്ട്രേലിയ ഉടൻ വിലക്കും എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിർത്തി അടക്കും മുമ്പ് രാജ്യത്ത് എത്താനാണ് ഓസ്ട്രേലിയൻ താരങ്ങൾ ശ്രമിക്കുന്നത്.

ഹൈദരാബാദിന് വാർണർ പോവുന്നതും ഡെൽഹി ക്യാപിറ്റൽസിന് സ്മിത്ത് പോകുന്നതും വലിയ തിരിച്ചടിയാകും.

കൊറോണ വൈറസ് വ്യാപനം ഇന്ത്യയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ താരങ്ങൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സാധ്യതയും ഏറെയാണ്.

സാമ്പ, റിച്ചാർഡ്സൺ, ആൻഡ്രൂ ടൈ തുടങ്ങിയ ഓസ്ട്രേലിയൻ താരങ്ങൾ ഇതിനകം ഇന്ത്യ വിട്ടു കഴിഞ്ഞു. ഓസ്ട്രേലിയൻ താരങ്ങൾ മാത്രമല്ല മറ്റു വിദേശ താരങ്ങളും ഇന്ത്യ വിടുന്നതിന്റെ ആലോചനയിലാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply