PL ടീമായ മുംബൈ ഇന്ത്യൻസ് തങ്ങളുടെ താരങ്ങളുടെ മാതൃ ദിന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. വീഡിയോ രൂപത്തിൽ ഉള്ള സന്ദേശങ്ങൾ ആണ് മുംബൈ ഇന്ത്യൻസ് പങ്കു വച്ചത്.
ഈ വീഡിയോയിൽ സൂര്യകുമാർ യാദവ്, ട്രെന്റ് ബോൾട്ട്, രാഹുൽ ചാഹർ, ആദം മിൽനെ, ജയന്ത് യാദവ്, ഹാർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ, ക്വിന്റൻ ഡി കോക്ക്, സൗരഭ് തിവാരി എന്നിവരുടെ സന്ദേശങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. തങ്ങളെ ഈ നിലയിൽ വളർത്തി എത്തിക്കാൻ തങ്ങളുടെ അമ്മമാർ സഹിച്ച ത്യാഗങ്ങളെ പറ്റിയാണ് അവർ പറഞ്ഞത്.
ഇതിൽ തന്റെ അമ്മയുടെ ത്യാഗത്തിനെ പറ്റി പറയുകയും,എന്നും അമ്മയെ സന്തോഷ വതിയായി സൂക്ഷിക്കുകയും ചെയ്യണം എന്ന് പറഞ്ഞ സൂര്യയുടെ വാക്കുകൾ വൈറലാവുന്നു. മുംബൈയുടെ അവിഭാജ്യ ഘടകം ആയ സൂര്യ കുമാർ യാദവ് മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും പ്രധാന താരം ആയിരുന്നു.
സൂര്യക്ക് ഇന്റർ നാഷണൽ ടീം ക്യാപ് ലഭിച്ചപ്പോൾ അത് തന്റെ മാതാ പിതാക്കൾക്കും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടിയുള്ളത് ആണ് എന്ന് പറഞ്ഞു അദ്ദേഹം ചെയ്‌ത ട്വീറ്റ് ഇപ്പോൾ വ്യാപകമായി റീ ട്വീറ്റ് ചെയ്യപ്പെടുകയാണ്.
Leave a reply