ഇഷാന്റെ തേരോട്ടം, പുതിയ ഐ സി സി റാങ്കിങ് പുറത്ത്.

പുതിയ ഐ സി സി ടി ട്വന്റി റാങ്കിങ് പുറത്തു വന്നു.ബാറ്റിംഗിൽ ബാബർ അസവും ബൗളിംഗിൽ ഹേസൽവുഡും ഓൾ റൗണ്ടറിൽ മുഹമ്മദ് നബിയുമാണ് ഒന്നാം സ്ഥാനക്കാർ.68 സ്ഥാനം കടന്ന് ആദ്യ പത്തിൽ ഇടം നേടി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ടി ട്വന്റി സീരിസിലെ മികച്ച പ്രകടനമാണ് താരത്തിനെ ഏഴാം സ്ഥാനത്തെത്തിച്ചത്.മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ച്വറിയടക്കം 164 റൺസാണ് നേടിയത്.ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരവും കിഷാനാണ്.

പാക് ക്യാപ്റ്റൻ ബാബർ അസം തന്നെയാണ് ബാറ്റിങ് റാങ്കിങ്കിൽ ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്തേക്ക് മറ്റൊരു പാക് താരമായ മുഹമ്മദ് റിസ്‌വാൻ ഉയർന്നു.ഇന്ത്യൻ താരങ്ങളായ രാഹുൽ 14ഉം രോഹിത് 16ഉം കോഹ്ലി 21ഉം സ്ഥാനത്താനുള്ളത്.ശ്രീലങ്കയ്‌ക്കെതിരെയുള്ള മികച്ച പ്രകടനമാണ് ഓസിസ് താരം ജോഷ് ഹേസൽവുഡിനെ രണ്ട് സ്ഥാനം കടന്ന് ഒന്നാം സ്ഥാനത്തേതിച്ചത്. ലങ്കയെക്കതിരെ മൂന്നു മത്സരത്തിൽ നിന്നും താരം 6 വിക്കറ്റ് നേടിയിരുന്നു.ആദിൽ റഷീദ്, ഷംസി, റാഷിദ്‌ ഖാൻ എന്നിവരാണ് പിന്നാലെയുള്ളവർ. 16 സ്ഥാനങ്ങൾ കടന്ന് 8ആം സ്ഥാനത്തേക്ക് യുവ ലങ്കൻ സ്പിന്നർ മഹേഷ്‌ തീക്ഷണ എത്തി.ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങൾ ആരും തന്നെയില്ല.ഭുവാനേശ്വർ കുമാർ 11ഉം ചാഹൽ 26ഉം സ്ഥാനത്താണ്.ഓൾ റൗണ്ടർ ലിസ്റ്റിൽ അഫ്ഗാൻ താരം നബിയാണ് ഒന്നാം സ്ഥാനത്ത്.ഷാകിബ് അൽ ഹസൻ രണ്ടും മോയീൻ അലി മൂന്നും സ്ഥാനത്തുണ്ട്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഗ്ലെൻ മാക്സ്വെൽ നാലാം സ്ഥാനത്തെത്തി.ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളാരുമില്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply