ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് എടുക്കുന്ന ആദ്യ ഇംഗ്ലണ്ട് പേസ് ബൗളറായി മാറി.നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത്.
ന്യൂസിലാൻഡ് ഓപ്പണറായ ടോം ലാത്തതെ ക്ലീൻ ബൗൾഡ് ആക്കിയതോടെയാണ് ആൻഡേഴ്സൺ 650 വിക്കറ്റ് തികച്ചത്. 171 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആണ് ഇപ്പോൾ.
800 വിക്കറ്റ് എടുത്ത മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് എടുത്ത ഷെയ്ൻ വോൺ എന്നിവരാണ് ആൻഡേഴ്സണ് മുന്നിൽ ഉള്ളത്. 31 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ആൻഡേഴ്സൺ 3 തവണ 10 വിക്കറ്റും നേടിയിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെത്തുടർന്ന് തന്റെ അന്താരാഷ്ട്ര കരിയർ ഇപ്പോൾ ഒന്നും അവസാനിക്കരുതെ എന്ന പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞു മാസങ്ങൾക്ക് ശേഷമാണ് 39ക്കാരനായ ആൻഡേഴ്സണ് ഈ നാഴികക്കല്ല് എത്തിച്ചേർന്നത്.
വിഷ്ണു ഡി പി
Leave a reply