“വന്നു വന്നു അവൻ വന്നു”. ജാർവോ വീണ്ടും ഗ്രൗണ്ടിലെത്തി | വീഡിയോ കാണാം.

ഇത് മൂന്നാം തവണയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ഡാനിയൽ ജാർവിസ് എന്ന യുട്യൂബർ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുന്നത്. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം ഫീൽഡിങ്ങിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ജാർവോ അന്ന് തന്നെ ശ്രദ്ധേയനായിരുന്നു. പിന്നീട് മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ പുറത്തായ ഉടനെ ഇന്ത്യൻ ജേഴ്സിയിൽ ഹെൽമറ്റും പാഡുമണിഞ്ഞ് കോവിഡ് സുരക്ഷ മാസ്‌കോടെ ജാർവോ ഗ്രൗണ്ടിലിറങ്ങി ബാറ്റിങ്ങിന് തയ്യാറെടുത്തു. രണ്ട് തവണയും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ജാർവോയെ പുറത്തേക്ക് കൊണ്ട് പോയി. തുടർന്ന് ഇംഗ്ലണ്ടുകാരനായ ജർവോയ്ക്ക് ലീഡ്സ് സ്റ്റേഡിയം അധികൃതർ പിഴയും, ആജീവനാന്ത വിലക്കും നൽകിയിരുന്നു.

എന്നാൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിലും ജാർവോ ഗ്രൗണ്ടിലെത്തി. ഇത്തവണ ഇന്ത്യക്കായി ബൗൾ ചെയ്യാനായിരുന്നു ശ്രമം.

ഇത്തവണയും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ജർവോയെ പുറത്തേക്ക് കൊണ്ടുപോയെങ്കിലും തുടരെ മൂന്ന് മത്സരങ്ങളിലും ഇത് സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച്ചയായും ചിലർ ചൂണ്ടി കാണിച്ചിട്ടുണ്ട്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply