ഇന്നലെ വിരമിച്ച ഈ ഇന്ത്യൻ താരത്തെ അറിയാമോ; ലോകചാമ്പ്യൻ കളമൊഴിഞ്ഞു.

2007 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഓള്‍റൗണ്ടര്‍ ജോഗിന്ദര്‍ ശര്‍മ വിരമിച്ചു. പാകിസ്ഥാനെതിരായ ഫൈനലില്‍ അവസാന ഓവറിൽ മിസ്ബാ ഉള്‍ ഹഖിനെ എസ്.ശ്രീശാന്തിന്റെ കൈയിലെത്തിച്ച്‌ ജോഗിന്ദറായിരുന്നു ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. 2004–2007 കാലയളവില്‍ ആകെ നാലുവീതം ട്വന്റി20യിലും ഏകദിനത്തിലും മാത്രമാണ് ജോഗിന്ദർ ഇന്ത്യക്കായി കളിച്ചത്. എന്നാല്‍, കന്നി ട്വന്റി20 ലോകകപ്പ് ഫൈനലിലെ വിജയശില്‍പ്പി എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് എക്കാലവും ഓര്‍മിക്കുന്ന താരമായി ജോഗിന്ദര്‍ മാറി. (Joginder Sharma announces retirement from all forms of cricket)

ആകെ അഞ്ച് വിക്കറ്റാണ് സമ്പാദ്യം. ലോകകപ്പിനുശേഷം ഒരിക്കല്‍പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായും ഇറങ്ങി. ഹരിയാനയ്ക്കായി ആകെ 200 കളിയിലും ഇറങ്ങി. 2017ലാണ് അവസാനമായി ഔദ്യോഗിക മത്സരത്തിനിറങ്ങിയത്. ഇക്കഴിഞ്ഞ ലെജന്‍ഡ്സ് ലീഗില്‍ ഭാഗമായിരുന്നു. 2007 മുതൽ ഹരിയാന പോലീസിന്റെ ഭാഗമായ ജോഗിന്ദർ നിലവിൽ ഡിഎസ്പിയാണ്.

What’s your Reaction?
+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Leave a reply