ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍റെ വീഡിയോയക്ക് കമന്‍റുമായി പോണ്‍ താരം ജോണി സിൻസ്. അശ്വിനെ സ്നേഹിക്കുന്നവർ കൈ ഉയർത്തൂ എന്നാണ് ജോണി സിന്‍സ് യൂട്യൂബ് വീഡിയോയക്ക് കമന്‍റിട്ടത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി ആരംഭിക്കുന്നതിന് മുന്നോടിയായി സുഹൃത്തുക്കളുമായി അശ്വിന്‍ പ്രിവ്യു വീഡിയോയാണ് ചെയ്തിരുന്നത്. (Johnny-sins-commented-on-cricketer-R ashwin’s-youtube-video)
ഇതിന് താഴെ ജോണി സിന്‍സ് കമന്‍റുമായി എത്തിയതോടെ ആരാധകര്‍ക്കും കൗതുകമായി. ഒട്ടേറെ പേരാണ് മറുപടി കമന്‍റുകള്‍ നല്‍കിയത്. പിന്നാലെ അശ്വിനും കമന്‍റുമായി എത്തി. ‘ഡേയ് നീയാ’ എന്നാണ് തമിഴ്നാട്ടുകാരനായ അശ്വിന്‍ മറുപടിയിട്ടത്. എന്തായാലും ജോണിയുടെ കമന്‍റും അശ്വിന്‍റെ മറുപടിയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
Leave a reply