കോവിഡ് വ്യാപനം മൂലം പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രിമിയർ ലീഗ് അടുത്ത മാസം സെപ്റ്റംബർ 19ന് പുനരാരംഭിക്കാനിരിക്കെ, മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയായി ഇംഗ്ലിഷ് താരം ജോസ് ബട്ട്ലർ ശേഷിക്കുന്ന മത്സരങ്ങൾക്കെത്തില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ബട്ട്ലർ യുഎഇയിൽ നടക്കുന്ന രണ്ടാം പാദ മത്സരങ്ങളിൽനിന്ന് പിൻമാറുകയായിരുന്നു. ബട്ട്ലർ പിൻമാറിയ വിവരം ട്വിറ്ററിലൂടെയാണ് രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടത്.
ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സിനെ ജോസ് ബട്ട്ലറിന്റെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂസ്‌ലാൻഡിനായി ഇതുവരെ 25 ട്വന്റി20 മത്സരങ്ങൾ കളിച്ചിച്ച ഗ്ലെൻ ഫിലിപ്സ് കരിയറിലാകെ 134 ട്വന്റി20 മത്സരങ്ങളിൽനിന്ന് 3744 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിനു ശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ന്യൂസ്‌ലാൻഡ് ടീമിലും ഗ്ലെൻ ഫിലിപ്സ് ഇടം നേടിയിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഹൻഡ്രഡ് ടൂർണമെന്റിൽ മികച്ച ഫോമിലാണ് ഫിലിപ്സ്.
– ✍️എസ്.കെ.
Leave a reply