ജോസ് ബട്‌ലർ മടങ്ങിയെത്തുന്നു | അവസാന ടെസ്റ്റിൽ കളിച്ചേക്കും.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ബട്ലറുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ബട്‌ലർ നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ ദിവസം ബട്‌ലറുടെ ഭാര്യ ഇവരുടെ രണ്ടാം കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

ബെയർസ്റ്റോയാണ് ബട്ലർക്ക് പകരം നാലാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറായത്. എന്നാൽ ബട്‌ലറിനു പകരം ടീമിലെത്തിയ ഒലി പോപ്പ് മികച്ച പ്രകടനമാണ് ഓവൽ ടെസ്റ്റിൽ കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സിൽ 81 റൺസാണ് പോപ്പ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് പുരോഗമിക്കുകയാണ്. സെപ്റ്റംബർ പത്തിന് മാഞ്ചെസ്റ്ററിലാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുക.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply