മൂന്നാം ടി20 വില്യംസൺ കളിക്കില്ല, പകരം സൗത്തി കിവീസിനെ നയിക്കും

ഇന്ത്യയുമായുള്ള അവസാന ടി 20 യിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ കളിക്കില്ല. പകരം ഫാസ്റ്റ് ബൗളർ ടിം സൗത്തി ആകും ടീമിനെ നയിക്കുക.എന്നാൽ ഏകദിന മത്സരങ്ങൾ നയിക്കാനായി താരം തിരിച്ചെത്തുമെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ്‌ വ്യക്തമാക്കി.നേരത്തെ നിശ്ചയിച്ച ആശുപത്രി സംബന്ധമായ ആവശ്യമയുള്ളതിനാലാണ് താരം അവസാന മത്സരം കളിക്കാത്തത്.താരത്തിന് പകരക്കാരനായി മാർക്ക്‌ ചാപ്മാൻ അവസാന ടി20യിൽ സ്‌ക്വാഡിനൊപ്പം ചേരും.

ഇന്ത്യക്കെതിരായ ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം ടി20യിൽ ഇന്ത്യ വമ്പൻ വിജയം നേടി.സൂര്യ കുമാർ യാദവിന്റെ സെഞ്ച്വറിയുടെ മികവിൽ 191 റൺസ് നേടിയ ഇന്ത്യയെ പിന്തുടർന്ന കിവീസ് 126 റൺസിന് പുറത്തായി. മത്സരത്തിൽ കിവീസിന്റെ ടോപ് സ്കോറെർ 61 റൺസ് നേടിയ ക്യാപ്റ്റൻ വില്യംസൺ ആയിരുന്നു. ഇക്കഴിഞ്ഞ ടി 20 വേൾഡ് കപ്പിൽ കുറഞ്ഞ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ വില്യംസൺ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ന്യൂസിലാൻഡിനായി 40 ടി20യിൽ നിന്ന് 761 റൺസ് നേടിയ താരമാണ് ചാപ്മാൻ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
1
+1
0

Leave a reply