പന്ത് നിരന്തരം ഫോം ഔട്ട് ആകുമ്പോൾ സഞ്ജു ടീമിൽ വരണം എന്നതാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.സഞ്ജു വളരെ നിരാശയുണ്ടാക്കുന്ന താരമാണെന്നും സ്ഥിരതയില്ലെന്നും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്. ഒന്ന് രണ്ട് മത്സരത്തില്‍ തിളങ്ങി പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന താരമാണ് സഞ്ജുവെന്നാണ് കപില്‍ വിമര്‍ശിച്ചത്.
‘സഞ്ജു സാംസണെയോര്‍ത്ത് ഞാന്‍ വളരെയധികം നിരാശനാണ്. വളരെയധികം പ്രതിഭയുള്ളവനാണവന്‍.ഒന്നോ രണ്ടോ മത്സരങ്ങളില്‍ അവന് നന്നായി കളിക്കും. പിന്നീട് മോശം പന്തുകളില്‍ പുറത്താവും. തുടര്‍ച്ചയായി ഇങ്ങനെ പുറത്താവുമ്പോള്‍ നിരാശ തോന്നും.” കപില്‍ പറഞ്ഞു.
ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. സീസണിലാകെ 458 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. എന്നിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുക്കാതിരുന്നത് വിമർശനത്തിന് വഴി ഒരുക്കിയിരുന്നു .
വിഷ്ണു ഡി പി
Leave a reply