ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിങ് വെടിക്കെട്ട്; റെക്കോർഡ് കുറിച്ച് ദിനേശ് കാർത്തിക്.

ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവെച്ച ദിനേശ് കാര്‍ത്തികിനൊരു റെക്കോര്‍ഡ് കൂടി.ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായം കൂടിയ ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് കാര്‍ത്തിക്കിന്റെ പേരിലായത്. ഇന്നലെ അര്‍ധ സെഞ്ച്വറി നേടുമ്പോൾ 37 ആയിരുന്നു കാര്‍ത്തികിന്റെ പ്രായം. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 36-ാം വയസില്‍ അര്‍ധസെഞ്ച്വറി നേടിയ എം.എസ് ധോണിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബേധപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ദിനേശ് കാര്‍ത്തിക്കിന്റെ മികച്ച ബാറ്റിങായിരുന്നു.

ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ 36-ാം മത്സരത്തിലായിരുന്നു കാര്‍ത്തക്കിന്‍റെ വെടിക്കെട്ട് ഫിഫ്റ്റി. ഒൻപത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ 82 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയത്തിലേക്ക് ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 16.5 ഓവറില്‍ 87 റണ്‍സില്‍ അവസാനിച്ചു. ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കാർത്തിക്കായിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply