മംമ്തയും, ലക്ഷ്മി റായ്‌യും ഒന്നുമല്ല; ഇത്തവണ കേരള സ്ട്രൈക്കേഴ്സിന്റെ നായികമാർ ഇവർ.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഒൻപതാം പതിപ്പിനായി തയ്യാറെടുക്കുകയാണ് മലയാള സിനിമയെ പ്രതിനിധീകരിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ്. താരങ്ങളുടെ മറ്റൊരു ക്രിക്കറ്റ് ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി (സി3) ചേര്‍ന്ന് ഒറ്റ ടീമായാണ് ഇത്തവണ കേരള സ്ട്രൈക്കേഴ്സ് പോരിനിറങ്ങുന്നത്.

ഫെബ്രുവരി 4ന് മുംബൈയില്‍ നടന്ന കര്‍ട്ടന്‍ റെയ്സറോടെ സിസിഎല്‍ പുതിയ സീസണിന് ആരംഭമായിരുന്നു. സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18നാണ്. കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യ മത്സരം ഫെബ്രുവരി 19ന് നടക്കും. ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരുന്ന കേരള ടീമില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‍മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്‍റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ഉള്ളത്.

ടീമിന്റെ അംബാസ്സിഡർമാരിലും ഇത്തവണ കാര്യമായ മാറ്റങ്ങളുണ്ട്. മുൻ വർഷങ്ങളിൽ ലക്ഷ്മി റായ്, മമത മോഹൻദാസ്, ഭാവന, മൈഥിലി തുടങ്ങിയ താരങ്ങളായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് അംബാസ്സിഡർമാർ. എന്നാൽ ഇത്തവണ ദീപ്തി സതിയും, പ്രയാഗ മാർട്ടിനുമാണ് സ്ട്രൈക്കേഴ്സിന്റെ അംബാസ്സിഡർമാരായി എത്തുന്നത്.

What’s your Reaction?
+1
4
+1
9
+1
5
+1
21
+1
10
+1
10
+1
8

Leave a reply