കെ.എൽ രാഹുലിന് സെഞ്ചുറി. രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ തീരുമാനം തെറ്റായോ എന്ന് ചോദിക്കുന്ന പ്രകടനമാണ് ഇന്ന് മക്കയിൽ നടന്നത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാനായില്ല. ആദ്യദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ സ്കോർ 270ന് മൂന്നു വിക്കറ്റ് എന്ന നിലയിലാണ്.

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ വിജയ സാധ്യത മഴ തട്ടിയെടുത്തതിന്റെ നിരാശ മറന്നിറങ്ങിയ ഇന്ത്യ ആദ്യ ദിനത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യക്ക് വേണ്ടി ആദ്യം കളത്തിലിറങ്ങിയ രോഹിത് ശർമ്മയും കെ. എൽ രാഹുലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ ദിനം അവസാനിക്കുമ്പോൾ 127 റൺസുമായി പുറത്താകാതെ കെ. എൽ രാഹുലും ഒരു റൺസുമായി രഹാനെയുമാണ് ക്രീസിൽ. രോഹിത് ശർമ അർദ്ധ സെഞ്ച്വറിയോട് കൂടി 83 റൺസും, വിരാട് കോഹ്ലി 42 റൺസും പൂജാര 9 റൺസും നേടി പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി അൻഡേഴ്സൺ 2 വിക്കറ്റും റോബിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply