രാഹുലിന് ഇത് രാഹുകാലം,ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരം തുലാസിൽ

അടുത്ത മാസം ആദ്യം ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുലിന്‍റെ പരിക്ക് ഭേദമാകാതതാണ് കാരണം. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്ക് തൊട്ടു മുമ്പ് പരിക്കേറ്റ രാഹുലിന് ബര്‍മിംഗ്ഹാമില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ച അവസാനം കായികക്ഷമതാ പരിശോധനയില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ രാഹുലിന് ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പ്രവേശനം ഉള്ളു.ഇന്നാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

ഒരൊറ്റ ടെസ്റ്റ് മത്സരമായതിനാൽ രാഹുലിന് പകരം വേറെ ആരെയും ടീമിൽ ഉള്പെടുത്തില്ല എന്നാണ് പുറത്തു വരുന്ന വിവരപ്രകാരം അറിയുന്നത്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply