പുതിയ ടീമുകളുമായി 2022 ഐപിഎൽ : പ്രതീക്ഷയോടെ കൊച്ചിയും തിരുവനന്തപുരവും

രണ്ടു ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഐപിഎൽ വിപുലീകരിക്കുവാൻ ഐപിഎല്‍ ഭരണസമിതിയും ബിസിസിഐയും തമ്മിൽ ധാരണയായി. രണ്ടായിരം കോടിയോ അതിലേറെയോ ആയിരിക്കും അടിസ്ഥാന ടെന്‍ഡര്‍ തുക. ഓഗസ്റ്റിലാണ് ഔദ്യോഗികമായി ടെൻഡർ ക്ഷണിക്കുന്നത്. അതിന് മുൻപായി ഫ്രാഞ്ചൈസി നല്‍കുന്ന നഗരങ്ങളുടെ കാര്യത്തിലും അടിസ്ഥാന തുകയിലും അന്തിമ തീരുമാനമുണ്ടാകും.

ലഭ്യമായ വിവരങ്ങൾ പ്രകാരം അഹമ്മദാബാദിന് ഒരു സ്ലോട്ട് ലഭിക്കാൻ സാധ്യത കൂടുതലാണ്. പൂനെ, ലക്നൗ, കാൻപൂർ, ഗുവാഹത്തി, ഇൻഡോർ, റായ്പൂർ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് ഫ്രാഞ്ചൈസിക്കായി മത്സരിക്കുന്ന മറ്റ് ടീമുകൾ.

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്‌, അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്‌, ദക്ഷിണെന്ത്യയിലെ ഒരു വമ്പൻ ധനകാര്യ സ്ഥാപനം ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഫാർമ കമ്പനിയുമായി ചേർന്നും ടീമുകൾക്കായി ശ്രമിക്കും എന്നും സൂചനകൾ ലഭിക്കുന്നുണ്ട്.
~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply