മുംബൈയെ മലർത്തിയടിച്ച് കൊൽക്കത്ത

രണ്ടാംവരവിൽ ശക്തരായ മുംബൈയെ മലർത്തിയടിച്ചുകൊണ്ട് കൊൽക്കത്ത പോയിന്റ്സ് ടേബിളിൽ നാലാം സ്ഥാനത്തേയ്ക്ക്.. ഏഴ് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ അനായാസ ജയം അതും ഇരുപ്പത്തി ഒൻപത് പന്ത് ബാക്കിനിൽക്കേ..

ടോസ്സ് നേടിയ കൊൽക്കത്ത മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു രോഹിത് ഡീ കോക് കൂട്ടുകെട്ട് മുംബൈയ്ക്ക് കൊടുത്തത്. ഡീ കോക് അർദ്ധസെഞ്ച്വറി നേടി കളി കൈപിടിയിൽ ഒതുക്കി പക്ഷേ രോഹിത്, സൂര്യകുമാർ എന്നീ രണ്ടു പ്രധാന വിക്കറ്റുകൾ പിഴുത് കൊൽക്കത്ത കളിയിലേയ്ക്ക് തിരിച്ചു വന്നു.പിന്നീട് അങ്ങോട്ട് കൂട്ടുകെട്ടുകൾ കണ്ടെത്താനാവാതെ ഉഴറുന്ന മുംബൈയെ ആണ് കാണാനായത്..ഒടുവിൽ സമ്മർദ്ദത്തിലായ മുംബൈ 155 എന്ന ടോട്ടലിലേയ്ക്ക് ആടിയും ഉലഞ്ഞും എത്തിച്ചേർന്നു എന്ന് വേണം പറയാൻ.ലോക്കി ഫെർഗുസൻ, പ്രസിദ് എന്നിവർ രണ്ട് വിക്കറ്റും, സുനിൽ നരെയ്ൻ ഒരു വിക്കറ്റുമാണ് നേടിയത്.

രണ്ടാമത് ബാറ്റ് ചെയ്ത കൊൽക്കത്ത പവർ പ്ലേ ഓവറുകളിൽ തന്നെ മുംബൈ ബൗളേഴ്‌സിനെ ബൗണ്ടറി കടത്തി.ഇടം കയ്യൻ ബാറ്റർ വെങ്കിട്ടേഷ് അയ്യരുടെ വെടികെട്ട് ബാറ്റിംഗ് കൊൽക്കത്തയെ അനായാസം നൂറ് കടത്തി.മുപ്പത് പന്തിൽ നിന്നും അൻപത്തി മൂന്ന് റൺസാണ് വെങ്കി അടിച്ചു കൂട്ടിയത്.ഒപ്പം രാഹുൽ ത്രിപാഠിയുടെ പ്രകടനം എടുത്ത് പറയേണ്ടതായിരുന്നു .42 പന്തിൽ നിന്ന് 74 റൺസ് നേടിയ രാഹുൽ എട്ട് ഫോറും മൂന്ന് സിക്സും പറത്തി മുംബൈ ബൗളിംഗിന്റെ നട്ടൽ ഒടിച്ചു.

ആദ്യ കളിയിൽ ചെന്നൈയോട് പരാജയപ്പെട്ട മുംബൈ ഈ തോൽവിയോട് കൂടി ആറാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു. അതേസമയം ബാംഗ്ലൂർ, മുംബൈ എന്നീ ടീമുകളെ പരാജയപ്പെടുത്തിയതോടെ നാലാം സ്ഥാനം കൊൽക്കത്ത ഉറപ്പിച്ചു.

Shankar krishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply