ജോഹന്നാസ്സ്ബർഗിലെ ആ നീളൻ മുടിക്കാരൻ

ആദ്യ t20 world കപ്പ്‌..
ഇന്ത്യ പാകിസ്ഥാൻ ഫൈനൽ. ക്രിക്കറ്റ്‌ ആരാധകർക്ക് തികച്ചും സ്വപ്നതുല്യമായിരുന്നു
2007 സെപ്റ്റംബറിലെ ആ ദിവസം.ആദ്യ ബാറ്റിംഗിന് ഇറങ്ങുമ്പോൾ 180 റൺസ് എങ്കിലും എടുത്ത് സെയ്ഫ് ആവണമെന്ന് നീളൻ മുടികളുള്ള ആ ഇരുപത്തിയാറുകാരൻ ക്യാപ്റ്റൻ ആഗ്രഹിച്ചിരുന്നു, എന്നാൽ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് എടുത്ത് ഇന്ത്യയെ പാകിസ്ഥാൻ സമർദ്ദത്തിലാക്കി.പക്ഷെ അവരെ സമർദ്ദത്തിലാക്കി ടൂർണമെന്റിലെ രണ്ടാമത്തെ മികച്ച റൺസ് സ്കോറെറും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടങ്കയ്യൻ ഓപ്പണറുമായ ആ മുൻകോപക്കാരൻ റൺസുകൾ അടിച്ചു കൂട്ടികൊണ്ടിരുന്നു. കയ്യിൽ കിട്ടിയ പാകിസ്താനി ബൗളർമാരെ എല്ലാവരെയും ഗംഭീർ ബൗണ്ടറിയ്ക്ക് അയച്ചു.

അപ്പുറത്ത് യുവിയ്ക്ക് ശേഷം ക്രീസിൽ എത്തിയ ഇന്ത്യൻ നായകനെ ഉമ്മർ ഗുൾ വരവേറ്റത് ഒരു അപകടകരമായ ബീമറിലൂടെയായിരുന്നു. 6 റൺസ് എടുത്ത് അയാൾ ഉടനെ പുറത്താവുകയും ചെയ്തു. പിന്നീട് ഗംഭീർ കൂടി പുറത്തായപ്പോൾ ഇന്ത്യ ആകെപ്പാട് വിഷമത്തിലായി, എന്നാൽ 45ആം ജേഴ്സി ഇട്ട് വന്ന രോഹിത് ശർമ എന്ന ഇരുപത്കാരൻ പയ്യൻ 13 പന്തിൽ നാല്പത് നേടി ഇന്ത്യയെ 157 എന്ന പൊരുതാവുന്ന സ്കോറിൽ എത്തിച്ചു.

ബൗളിങ്ങിൽ അയാളുടെ കുന്തമുനയായ RP സിംഗ് തുടക്കത്തിൽ തന്നെ പാകിസ്ഥാന്റെ വിക്കറ്റുകൾ പിഴുതെടുത്തു.സ്ലിപ്പിൽ കിട്ടിയ ക്യാച്ച് കൂടിയായപ്പോൾ ഇതാണ് agressive ക്യാപ്റ്റൻസി എന്ന് commentator ഉറക്കെ വിളിച്ചു പറഞ്ഞു.ബൗണ്ടറികൾ വഴങ്ങികൊണ്ടിരുന്നു ശ്രീയോട്‌ അയാൾ ഓരോ ബൗളിന് മുൻപും സംസാരിക്കുന്നുണ്ടായിരുന്നു ബൗളിംഗ് എൻഡിൽ നിന്ന് ബാറ്റിംഗ് എൻഡിലേയ്ക്ക് നീളൻ മുടികൾ പറത്തി ഇടയ്ക്കിടെ അയാൾ ഓടിക്കൊണ്ടിരുന്നു..

പിന്നീട് ഇടയ്ക്കിടെ തന്റെ ടീമിനോട് വാതോരാതെ സംസാരിച്ചുകൊണ്ട് അയാൾ സ്‌ക്രീനിൽ വന്നുകൊണ്ടേയിരുന്നു.ഇർഫാൻ പത്താൻ വിക്കറ്റുകൾ എടുത്തെങ്കിലും തിരികെവന്ന പാകിസ്ഥാൻ counterattack പ്രതിരോധിക്കുവാൻ ആവാതെ ഇന്ത്യൻ ബൗളേഴ്‌സിന് അടിപതറി. അവസാന ഓവറിൽ ജോഗീന്തർ ശർമ്മയെ വാക്കുകൾകൊണ്ട് മുന്നോട്ട് നയിച്ചതും ശ്രീയുടെ കയ്യിൽ പന്ത്എത്തിച്ചതും എല്ലാം അയാളുടെ ക്യാപ്റ്റൻസി കരിയറിൽ സ്വർണ ലിപികളാൽ എഴുതപ്പെട്ട സംഭവങ്ങൾ..

ഇന്നത്തെ ദിനം ഞാൻ അയാളെ ഇങ്ങനെ ഓർത്തെടുക്കാൻ ആഗ്രഹിക്കുന്നു.. മാഹി നിങ്ങളെന്നും ഇന്ത്യയുടെ വിശ്വസ്തനായ ഉപദേശകനാണ്..കോഹ്ലി ഒരിക്കൽ പറഞ്ഞപോലെ
“You will always be my captain”

✍️Sankar Krishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply