മലയാളി ഇല്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പുമില്ല, ചരിത്രം പറയുന്നത് ഇങ്ങനെ.

ലോകകപ്പ് കിരീടമെന്ന സ്വപ്നവുമായി ഇന്നലെ ഫൈനൽ മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീം ഓസ്‌ട്രേലിയക്ക് മുന്നിൽ പരാജയം രുചിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് കഴിഞ്ഞ 12 വര്‍ഷമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ കാണാതെ പോകുന്ന മലയാളി സാന്നിധ്യത്തെ കുറിച്ചാണ്. 2011ന് ശേഷം നടന്ന ഏകദിന, ടി20 ലോകകപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യൻ ടീമില്‍ ഒരു മലയാളി പോലും ഇടം നേടിയിട്ടില്ല. ഈ കാലയളവില്‍ ഇന്ത്യ ഒരു തവണ പോലും കിരീടം നേടിയിട്ടുമില്ല. 1983ലെ ലോകകപ്പ് വിജയത്തിനുശേഷം ഒരു മലയാളി ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടുന്നത് 2007ലും 2011ലുമാണ്. ഈ മൂന്ന് തവണ മാത്രമാണ് ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയിട്ടുള്ളത്.

1983ല്‍ കറുത്ത കുതിരകളായി എത്തിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച്‌ പ്രഥമ ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ സ്ക്വാഡില്‍ ഒരു മലയാളി ഉണ്ടായിരുന്നു. സുനില്‍ വല്‍സൻ എന്ന മലയാളിയായ മീഡിയം പേസര്‍ കപില്‍ ദേവിന്റെ ഇന്ത്യൻ ടീമിൽ ഭാഗമായിരുന്നു. ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും സുനിലിന് ഇന്ത്യക്ക് വേണ്ടി ജേഴ്സി അണിയാൻ സാധിച്ചില്ലെങ്കിലും 1983ൽ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടു.

പിന്നീട് ഇന്ത്യൻ ടീമില്‍ പല മലയാളികള്‍ വന്നെങ്കിലും, ഇന്ത്യൻ ടീമില്‍ സജീവസാന്നിധ്യമായിരുന്നു എസ് ശ്രീശാന്ത്. ശ്രീശാന്ത് ഭാഗമായ 2007 പ്രഥമ ട്വന്റി-20 ലോകകപ്പും, 2011 ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കി. ടി20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ടീമിന്റെ അഭിവാജ്യഘടകമായിരുന്നു ശ്രീശാന്ത്. 2007 ലോകകപ്പ് സെമിയിലെയും, ഫൈനലിലെയും ശ്രീയുടെ പ്രകടനം ഒരിക്കലും മറക്കാനും സാധിക്കില്ല. 2011ല്‍ മറ്റൊരു താരത്തിന് പരിക്കേറ്റ് ഇന്ത്യൻ സ്ക്വാഡിലുണ്ടായ ഒഴിവിലേക്കാണ് ശ്രീശാന്ത് എത്തിയത്. ഇന്ത്യയുടെ ആദ്യ മത്സരത്തിലും ശ്രീലങ്കയ്ക്കെതിരെയുള്ള ഫൈനല്‍ മത്സരത്തിലുമാണ് എം എസ് ധോണി ശ്രീശാന്തിന് അവസരം നല്‍കിയത്. ഇവിടെയും ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ഇന്ത്യ ഏകദിന ലോകകപ്പ് ജേതാക്കളായി. ചുരുക്കിപ്പറഞ്ഞാൽ മലയാളി സാന്നിധ്യമുണ്ടായിരുന്ന ഈ മൂന്ന് ലോകകപ്പുകളിൽ മാത്രമാണ് ഇന്ത്യക്ക് ഇതുവരെ കിരീടം സ്വന്തമാക്കാൻ സാധിച്ചുള്ളൂ എന്നതാണ് വാസ്തവം.

What’s your Reaction?
+1
1
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply