മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ ഉടമകളായ ഗ്ലാസേർസ് ഐ.പി.എൽ ടീം രൂപീകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് ടീമുകൾ കൂടെ ഉണ്ടാവുമെന്ന് ഐ.പി.എൽ അധികൃതർ അറിയിച്ചിരുന്നു. ഇതിനായി ടീമുകളെ സ്വന്തമാക്കാനുള്ള ടെൻഡറും ഈ അടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐ നടത്തിയിരുന്നു.
ടൈം ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ടീമുകളെ സ്വന്തമാക്കാനുള്ള ബിഡ് സമർപ്പിക്കാൻ ടെൻഡർ ഡോക്യൂമെന്റുകൾ യുണൈറ്റഡ് ഉടമകളായ ഗ്ലാസേർസ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവർ ബിഡ് സമർപ്പിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ ആവില്ലെന്നും നിരീക്ഷകരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
ഒക്ടോബർ 25നാണ് ബിഡ്ഡുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി.
✍? എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply