ക്രിക്കറ്റിൽ ബാറ്റു ചെയ്യുന്ന ആളെ പതിവായി വിളിച്ചിരുന്ന ‘ബാറ്റ്സ്മാൻ’ എന്ന വാക്കിന് ലിംഗഭേദം വെളിപ്പെടുത്താത്ത ‘ബാറ്റർ’ എന്ന പൊതുപദം ഉപയോഗിക്കും.
ക്രിക്കറ്റ് പരിഷ്കരണ സമിതി കൂടിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിന്റേതാണ് (എം.സി.സി) തീരുമാനം. ലണ്ടനിലെ പ്രശസ്തമായ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് ക്ലബുമായ എം.സി.സിയാണ് ക്രിക്കറ്റ് സംബന്ധിച്ച നിയമങ്ങളുടെ അവസാനവാക്ക്. 1787ൽ സ്ഥാപിതമായതാണ് എം.സി.സി.
വനിതാ ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണവും ജനപ്രീതിയും വർധിച്ച സാഹചര്യം കണക്കിലെടുത്താണു തീരുമാനം. അടുത്ത വർഷം ബ്രിട്ടനിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിത ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. എം.സി.സിയുടെ ആദ്യത്തെ വനിത അധ്യക്ഷയായി ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ക്ലെയർ കോണർ അടുത്തമാസം സ്ഥാനമേൽക്കും.
✍️ എസ്.കെ.
Leave a reply