ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റ് ജയം.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിംഗിനു ഇറങ്ങിയ ഹൈദരാബാദിനു 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടാനായത്.
ഹൈദരാബാദ് ഉയർത്തിയ 135 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ഇരുപതാം ഓവറിൽ രണ്ട് പന്ത് ബാക്കി നിൽക്കെ ക്യാപ്റ്റൻ കൂളിന്റെ ഒരു തകർപ്പൻ സിക്സറോടു കൂടി വിജയം കാണുകയായിരുന്നു.എന്നാൽ ആ സിക്സ് പറന്നടുത്തത് പതിനാലാം സീസണിലെ സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീം എന്ന മറ്റൊരു പദവിയിലോട്ടു കൂടിയായിരുന്നു.
ബെസ്റ്റ് ഫിനിഷർ എന്ന് ലോകം മുഴുവൻ വിളിച്ചയാളുടെ ഏറ്റവും വലിയ ഒരു ഫോം ഔട്ടാണ് ഈ കടന്നുപോകുന്നത് എന്നാൽ ഇന്ന് നടന്നത് ഒരു തിരിച്ചു വരവായി കാണാൻ സാധിക്കില്ലെങ്കിലും 2011 വേൾഡ് കപ്പിലെ ആ മഹീന്ദ്ര ജാലത്തിന്റെ ഒരു അംശം ഇപ്പോളും തന്നിൽ ഉണ്ടെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കാം. അതിനാൽ തന്നെ തന്റെ ടീമിന്റെ നായകന്റെ സിക്സർ വഴിയുള്ള ഈ സെമിപ്രവേശനത്തിന് അതി മധുരമാണ് ആരാധകർക്ക് സമ്മാനിക്കുന്നത്.
ആദ്യം ബാറ്റിംഗ് ചെയ്ത ഹൈദരാബാദ് ചെന്നൈയുടെ ബൗളിങിന് മുന്നിൽ അടിപതറിയെങ്കിലും വൃദ്ധിമാൻ സാഹയുടെ പ്രകടനം വഴിയാണ് ഭേദപ്പെട്ട സ്കോർ നേടാനായത്. 46 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സുമടക്കം 44 റൺസാണ് താരം നേടിയത്.
എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദ് 38 പന്തിൽ നാല് ഫോറും രണ്ട് സിക്സറും അടക്കം 45 റൺസും. ഫാഫ് ഡുപ്ലെസിസ് 36 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 41 റൺസും നേടി.ഈയൊരു മികച്ച തുടക്കം തന്നെയിരുന്നു ചെന്നൈയുടെ വിജയത്തിന്റെ കാരണവും. ഇതോടെ ഹൈദരാബാദിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ച് ചെന്നൈ പ്ലേഓഫില്‍ കടക്കുകയും ചെയ്തു.മാത്രമല്ല ഈ സീസണില്‍ പ്ലേഓഫിലെത്തിയ ആദ്യത്തെ ടീം കൂടിയായി മാറിയിരിക്കുകയാണ് ചെന്നൈ.
@bhi
Leave a reply