‘ഇതാണ് ആ സസ്പെൻസ്’ ധോണി പറയുന്നു; വെളിപ്പെടുത്തലിൽ വിമർശനവും ഉയരുന്നു.

വാര്‍ത്താ സമ്മേളനം നടത്തി പ്രധാനപ്പെട്ടൊരു വാര്‍ത്ത പുറത്തുവിടുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഇനി ഇന്ത്യൻ പ്രീമിയർ ലീഗിലെ കളി കൂടെ അവസാനിപ്പിക്കുകയാണെന്ന് വരെ ഇതോടെ വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇന്നു ഉച്ചയ്ക്ക് 2 മണിക്ക് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പുതിയ ബിസ്‌കറ്റാണ് ധോണി അവതരിപ്പിച്ചത്. 2011ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഓറിയോ ബിസ്‌ക്കറ്റിന്റെ ബ്രിങ് ബാക്ക് 2011 എന്ന മാർക്കറ്റിംഗ് ക്യാമ്പയിനിന്റെ ഭാഗമായിരുന്നു ഈ വാർത്താ സമ്മേളനം.

2011ൽ ഓറിയോ ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ ഇന്ത്യ ലോകകപ്പ് ജയിച്ചു, അതിനാൽ 2022ൽ ഓറിയോ വീണ്ടും അവതരിപ്പിക്കപ്പെടുമ്പോൾ ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഇന്ത്യ നേടും എന്ന അർത്ഥത്തിലാണ് ബിസ്കറ്റ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഓറിയോ ഇന്ത്യയിൽ വരുന്നതിന് മുന്നേയും ഇന്ത്യ ലോകകപ്പുകൾ വിജയിച്ചിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ട്വിറ്ററിലൂടെ ധോണിയെ ട്രോളി. ധോണി വിരമിക്കുന്ന വാർത്ത സമ്മേളനമല്ല ഇന്നത്തേതെന്ന് മനസിലായതോടെ ധോണി ആരാധകർ ആശ്വാസത്തിലായെങ്കിലും, ഇത്തരം പരസ്യ ഗിമ്മിക്കുകൾക്ക് ധോണി തന്റെ ജനപ്രീതി ഉപയോഗിക്കുന്നതിനെതിരെ നിരവധി ആരാധകർ വിമർശനവുമായി എത്തുന്നുണ്ട്.

പാക് നടി വീണ്ടും; ഇത്തവണ ഹർദിക് പാണ്ട്യക്ക് നേരെ; ശ്രദ്ധ നേടാനുള്ള ശ്രമമെന്ന് സോഷ്യൽ മീഡിയ.

What’s your Reaction?
+1
7
+1
2
+1
3
+1
10
+1
6
+1
10
+1
7

Leave a reply