കെ.എൽ രാഹുലിന് കോഹ്ലിയും ധോണിയും നൽകിയ വിവാഹ സമ്മാനം കോടികൾ വിലമതിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ അതിയയും തമ്മിലുള്ള വിവാഹത്തിന് പങ്കെടുക്കാൻ ഇന്ത്യയുടെ മുൻ നായകന്മാരായ എം.എസ് ധോണിക്കും, വിരാട് കോഹ്ലിക്കും സാധിച്ചില്ലെങ്കിലും, വിവാഹ സമ്മാനം ഇരുവരും ഗംഭീരമാക്കി. വിരാട് കോഹ്ലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് 2.17 കോടി രൂപ വിലമതിക്കുന്ന ബി.എം.ഡബ്ല്യു കാറാണ് വിവാഹ സമ്മാനമായി നല്‍കിയത്. ധോണി 80 ലക്ഷത്തിന്റെ കവാസാക്കി നിഞ്ജ ബൈക്കും സമ്മാനമായി നല്‍കി.

സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ ജനുവരി 23നായിരുന്നു വിവാഹ ചടങ്ങുകള്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ന്യൂസിലാന്‍ഡിനെതിരായ മത്സരങ്ങൾ നടക്കുന്നതിനാൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഐ.പി.എല്‍ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടെയും കുടുംബം അറിയിച്ചു.

What’s your Reaction?
+1
0
+1
1
+1
0
+1
2
+1
4
+1
6
+1
0

Leave a reply