ധോണിയെ കുറിച്ച് കോഹ്ലി പറഞ്ഞത് നോക്കൂ, തമ്മിലടിക്കുന്ന ആരാധകർ കേൾകേണ്ട വാക്കുകൾ.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുമായുള്ള ആത്മബന്ധം കൂടുതല്‍ വെളിപ്പെടുത്തി വിരാട് കോഹ്ലി. കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്ബോള്‍ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കു പുറമെ ആത്മാര്‍ഥമായി പിന്തുണയുമായി തനിക്ക് കരുത്ത് നല്‍കിയത് ധോണിയാണെന്ന് കോഹ്ലി വെളിപ്പെടുത്തി. ക്യാപ്റ്റനാകുന്നതിനു മുന്‍പും ക്യാപ്റ്റനായ ശേഷവുമെല്ലാം ധോണിയുടെ വലങ്കയ്യായിരുന്നു താനെന്നും താരം പറയുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍.സി.ബി) യുടെ ‘പോഡ്കാസ്റ്റ് സീസണ്‍ രണ്ടിലാ’ണ് കോഹ്ലിയുടെ തുറന്നുപറച്ചില്‍. ‘കരിയറില്‍ മറ്റൊരു ഘട്ടമാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്. കരിയറില്‍ ഇത്രയും സ്വാതന്ത്ര്യം അനുഭവിച്ചിട്ട് ഒരുപാട് കാലമായിട്ടുണ്ട്. ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്ബോള്‍ അനുഷ്‌കയ്ക്കും കുട്ടിക്കാലത്തെ കോച്ചിനും കുടുംബത്തിനും പുറമെ ആത്മാര്‍ഥമായും എന്നോട് ബന്ധപ്പെട്ട ഒരേയൊരാള്‍ എം.എസ് ധോണിയായിരുന്നു.’-കോഹ്ലി വെളിപ്പെടുത്തി.

‘ധോണി ഇങ്ങോട്ട് വിളിക്കുകയാണ് ചെയ്തത്. വളരെ അപൂര്‍വമായേ ധോണിയെ അങ്ങോട്ട് ബന്ധപ്പെടാനാകൂ. അദ്ദേഹത്തെ വിളിച്ചാല്‍ 99 ശതമാനവും ഫോണ്‍ എടുക്കില്ല. അദ്ദേഹം ഫോണില്‍ നോക്കാറില്ല എന്നതു തന്നെ കാരണം. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങോട്ട് വിളിച്ചത്. അങ്ങനെ രണ്ടു പ്രാവശ്യം അദ്ദേഹം എന്നെ വിളിച്ചു. ഒരിക്കല്‍ എനിക്ക് അയച്ച ഒരു മെസേജ് ഇങ്ങനെയായിരുന്നു: ‘നമ്മള്‍ ശക്തരായി ഇരിക്കുമ്ബോഴും, അങ്ങനെ തോന്നിക്കുമ്ബോഴെല്ലാം നമ്മുടെ സ്ഥിതി എന്താണെന്ന് ആള്‍ക്കാര്‍ ചോദിക്കാന്‍ മറക്കും.’ ആ മെസേജ് എന്നെ സംബന്ധിച്ച്‌ വളരെ കൃത്യമായിരുന്നു. പൂര്‍ണ ആത്മവിശ്വാസവും മാനസികമായി കരുത്തുമുള്ള, നമുക്ക് മുന്നോട്ടുള്ള വഴികാണിക്കാന്‍ കഴിയുന്ന ഒരാളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ -കോഹ്ലി തുടര്‍ന്നു.

ഇത്രയും കാലം കളിച്ച ഒരാള്‍ക്ക് അങ്ങനെ ചെന്ന് സംസാരിക്കാവുന്ന അധികം ആളുകളില്ല. അതുകൊണ്ടാണ് ഈയൊരു സംഭവം ഞാന്‍ എടുത്തുപറഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് ധോണിക്കറിയാമായിരുന്നു. ഞാന്‍ അനുഭവിച്ചതെല്ലാം അദ്ദേഹവും നേരിട്ടിട്ടുണ്ട്. അത്തരമൊരു അനുഭവത്തില്‍നിന്നേ അതേ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റൊരാളോട് നമുക്ക് അനുകമ്ബയോടെയും തിരിച്ചറിവോടെയും പെരുമാറാനാകൂവെന്നും വിരാട് കോഹ്ലി ചൂണ്ടിക്കാട്ടി. 2012 മുതല്‍ നായകസ്ഥാനത്തേക്ക് ധോണി എന്നെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നുവെന്നും കോഹ്ലി വെളിപ്പെടുത്തി. ചിറകുവിരിച്ച്‌ സംരക്ഷിക്കുന്നതു പോലെയായിരുന്നു അത്. എപ്പോഴും അദ്ദേഹവുമായി ആശയവിനിമയം നടത്തും. എന്നും അദ്ദേഹത്തിന്റെ വലങ്കയ്യായിരുന്നു ഞാന്‍. ക്യാപ്റ്റനായ ശേഷവും അദ്ദേഹം ഇങ്ങനെ തന്നെയായിരുന്നു. എനിക്ക് ഉപദേശങ്ങളെല്ലാം തരുമായിരുന്നുവെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply