പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ പെഷവർ സാൽമിയെ 47 റൺസിനു തോൽപ്പിച്ചു മുൾട്ടാൻ സുൽത്താൻസ് ചാമ്പ്യൻമാരായി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുൾട്ടാൻ സുൽത്താൻസ് മക്സൂദ് 65(35),റോസൗ 50(21) എന്നിവരുടെ മികച്ച ഇന്നിങ്സുകളുടെ പിൻബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്നൊരു വലിയ സ്കോറിൽ എത്തിച്ചേരുകയായിരുന്നു.
രണ്ടാമത് ബാറ്റിംഗിനു എത്തിയ പെഷവർ സാൽമിക്ക് 20 ഓവർ അവസാനിക്കുമ്പോൾ 159റൺസിന് 9 വിക്കറ്റ് നഷ്ടപ്പെടുകകയായിരുന്നു. പെഷവർ സാൽമിക്കു വേണ്ടി കമ്രാൻ അക്മൽ 36(28), ശുഹൈബ് മാലിക് 48(28) റൺസ് നേടി എങ്കിലും വിജയത്തോടടുക്കുവാൻ സാധിച്ചില്ല.
മുൾട്ടാൻ സുൽത്താന് വേണ്ടി സൗത്ത് ആഫ്രിക്കൻ താരം ഇമ്രാൻ താഹിർ 33 റൺസ് വഴങ്ങി 3വിക്കറ്റും,ഇമ്രാൻ ഖാൻ,ബ്ലെസ്സിങ് മുസർഭാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply