പുതു സീസണിൽ പുത്തൻ അടവുമായി മുംബൈ ഇന്ത്യൻസ്, പരിശീലക സ്ഥാനത്ത് അടിമുടി മാറ്റം.

ഐ പി എലിലിന്റെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് തലപ്പത് അടിമുടി മാറ്റം.അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് കളിക്കുക പുതിയ പരിശീലകനു കീഴിലാകും ഗ്രൗണ്ടിൽ ഇറങ്ങുന്നത്.നേരത്തെ പരിശീലക സ്ഥാനത് ഉണ്ടായിരുന്നത് ലങ്കൻ ഇതിഹാസം മഹേള ജയവർധനെയായിരുന്നു. എന്നാൽ ഇപ്പോൾ ജയവർധനെ മുംബൈ ഇന്ത്യൻസ് ‘ഗ്ലോബൽ ഹെഡ് ഓഫ് പെർഫോമൻസ്’ ആയാണു നിയമിച്ചിരിക്കുന്നത്.മുംബൈയുടെ ഡയറക്ടറായ മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ‘ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെന്റ്’ ആയും നിയമിച്ചു.

ഫ്രാഞ്ചൈസിയുടെ ആഗോള തലത്തിലുള്ള പെർഫോമൻസ് ഹെഡ് ആയാണ് ജയവർധനെ മുംബൈ സിറ്റി പുതുതായി നിയമിച്ചത്. ഐ പി എലിൽ മുംബൈ ഇന്ത്യൻസ്, ILT20-ൽ MI എമിറേറ്റ്സ്, എസ് എ 20-ൽ MI കേപ്ടൗൺ എന്നീ മൂന്ന് ടീമുകളുടെയും പെർഫോമൻസ് ഹെഡ് ഇനി ജയവർധനെ ആകും. ഐ‌പി‌എല്ലിന്റെ 2017 പതിപ്പ് മുതൽ ജയവർധനെ മുംബൈയുടെ പരിശീലകൻ ആയിരുന്നു മൂന്ന് കിരീട വിജയങ്ങളിലേക്ക് ടീമിനെ നയിക്കാൻ അദ്ദേഹത്തിനായിരുന്നു.നേരത്തെ മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായിരുന്ന സഹീർ ഖാനെ ആഗോള തലത്തിൽ മികച്ച യുവ താരങ്ങളെ വാർത്തെടുക്കാനുമാണ് സഹീര്‍ ഖാന്റെ ജോലി.

രാജ്യാന്തര തലത്തിൽ മികച്ച നേട്ടം നേടാൻ എന്ന ലക്ഷ്യമിട്ടാണ് പുതിയ തീരുമാനങ്ങളെന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെയും യുഎഇയിലേയും ക്രിക്കറ്റ് ലീഗുകളിൽ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് ടീമുകളെ ഇറക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജയവർധനെയ്ക്കും സഹീർ ഖാനും പുതിയ ചുമതലകള്‍ നൽ‌കിയത്.പുതിയ പരിശീലകനായി മാർക് ബൗച്ചർ വരുമെന്നാണ് അഭ്യൂഹങ്ങൾ.

 

വിഷ്ണു ഡി പി

What’s your Reaction?
+1
3
+1
8
+1
3
+1
6
+1
6
+1
4
+1
4

Leave a reply