മണലാരണ്യത്തിലെ ആവേശകൊടുങ്കാറ്റ് – MI vs CSK

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ദുബായ് മരുഭൂമിയുടെ മണൽ തിട്ടകളിൽ അത് ആവേശത്തിന്റ കൊടുങ്കാറ്റായി വീശാൻ ഇനി അധികനേരം ബാക്കിയില്ല. ലോകം ഉറ്റുനോക്കുന്ന ക്രിക്കറ്റ്‌ മാമാങ്കത്തിന്റെ രണ്ടാം പാദത്തിന് ഇതിലും നല്ല തുടക്കം സ്വപ്നങ്ങളിൽ മാത്രം…!!!

ഒരു വശത്ത് “തല” ധോണിയുടെ മഞ്ഞപ്പട നമ്മുക്കായി ഒരു തികഞ്ഞ entertainer കാഴ്ചവയ്ക്കാൻ തയ്യാറാണ്. Ruturaj Gaikwad, Moeen Ali, Suresh Raina, Ambati Rayudu, Robin Uthappa എന്നിങ്ങനെ ഏതൊരു ബൗളിംഗ് നിരയേയും അടിച്ചു തകർക്കാൻ ശേഷിയുള്ള ബാറ്റിംഗ് നിരയാണ് ചെന്നൈയുടേത്. ഒപ്പം ജഡേജ, സാം കറൺ, Dwayne Bravo, Shardul Thakur എന്നിവർ കൂടിയാവുമ്പോൾ അതിന് മാറ്റ് കൂടും. ചെന്നൈയുടെ നെടുംതൂണായ Faf du Plessis ന്റെ ഫിറ്റ്നസ് ഇപ്പോഴും ചോദ്യചിഹ്നമായി നിലനിൽക്കുന്നത് ഒരു ആശങ്കയാണ് (ക്വാറന്റൈൻ പൂർത്തിയാക്കാത്ത sam curran ഉം ആദ്യ മത്സരം കളിക്കില്ല ).
Deepak Chahar, Lungi Ngidi, Shardul Thakur എന്നിവർ നയിക്കുന്ന ബൗളിംഗ് നിരയും ഏറെക്കുറെ ശക്തമാണ്.

മറുവശത്ത് IPL ന്റെ രാജാക്കന്മാർ. ക്രിക്കറ്റ് ദൈവത്തിന്റെ സ്വന്തം മുംബൈ അതിശക്തരാണ്. ഒരറ്റത്ത് നിന്നും തുടങ്ങിയാൽ കീപ്പർ Quinton de Kock, SKY, Ishan Kishan, Kieron Pollard, Hardik Pandya, Krunal Pandya എന്നിങ്ങനെ ഒരു പവർ ഹൗസ് തന്നെയാണ് രോഹിത്തിന്റെ ബാറ്റിംഗ് നിര.
Bumrah യും Trent Boult ഉം നയിക്കുന്ന ബൗളിംഗ് അറ്റാക്ക് ഭേദിക്കുക എന്നത് ചെന്നൈയ്ക്ക് ശ്രമകരമായിരിക്കും. Jayant Yadav, Rahul Chahar, Adam Milne, Nathan Coulter-Nile, എന്നിവരാണ് മറ്റു ബൗളേഴ്‌സ്

കഴിഞ്ഞ സീസണിലെ ദുബായ് ഓർമ്മകൾ ചെന്നൈയ്ക്ക് അത്ര നല്ലതായിരുന്നില്ല.14 മത്സരങ്ങളിൽ 6 മത്സരങ്ങൾ മാത്രം വിജയിച്ച് ഐ പി എൽ ചരിത്രത്തിൽ ആദ്യമായി ധോണിയും കൂട്ടരും സെമി കാണാതെ ഏഴാം സ്ഥാനവുമായി മടങ്ങേണ്ടി വന്നിരുന്നു. ചെന്നൈ VS മുംബൈ ആദ്യ പാദ മത്സരം ചൂടേറിയതായിരുന്നു. ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ വിജയം മുംബൈയ്ക്ക് ആയിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടിയിരുന്നു. എന്നാൽ കിറോൺ പൊള്ളാർഡിന്റെ ഒറ്റയാൻ പ്രകടനത്തിൽ ചെന്നൈ തരിപ്പണമാകുകയായിരുന്നു. അതിനാൽ തന്നെ രണ്ടാം പാദ മത്സരത്തിൽ ആദ്യ പാദത്തിന്റെ കയ്പ്പ് മായിച്ചു കളയാൻ ചെന്നൈയും സെമി ഉറപ്പിക്കാൻ മുംബൈയും ഇറങ്ങുമ്പോൾ മത്സരത്തിന് ചൂടേറുമെന്ന് തീർച്ച. ഇന്ത്യയിൽ വെച്ച് നടന്ന ആദ്യ ഘട്ടത്തിലെ മിന്നും ഫോം തുടർന്നാൽ ചെന്നൈക്ക് സെമി ഉറപ്പിക്കാം.

മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. നമ്മുക്ക് കാത്തിരിക്കാം ഏറ്റവും മികച്ചതാരെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി, മുൾമുനയിൽ നിർത്തുന്ന സൂപ്പർ ഓവറുകൾക്കായി, അഗ്രെസ്സീവ് ക്യാപ്റ്റൻസിയുടെ നേർച്ചിത്രങ്ങൾക്കായി.
അവേശത്തിന്റെ ക്രിക്കറ്റ്‌ രാത്രികൾക്കായി!!

Shankarkrishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply