മുംബൈയെ പുത്തൻ അടവ് പഠിപ്പിക്കാൻ ആശാൻ എത്തി,പുതു പരീശീലകനായി ബൗച്ചർ ചുമതലയേറ്റു.

ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന് പുതിയ കോച്ച്.ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ മാർക് ബൗച്ചറാണ് പുതിയ പരിശീലകൻ.നിലവിലെ മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്‌ടര്‍ ആയി നിയമിക്കുകയായിരുന്നു. സാമൂഹിക മാധ്യമം വഴിയാണ് മുംബൈ തങ്ങളുടെ പുതു കോച്ചിന്റെ വരവ് അറിയിച്ചത്.

 

2022ലെ ടി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മുഖ്യപരിശീലകസ്ഥാനം ഒഴിയുമെന്ന് മാര്‍ക്ക് ബൗച്ചര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.അതിന് ശേഷമാണ് ബൗച്ചർ മുംബൈയിലേക്ക് വരുന്നത്.ഐപിഎല്ലില്‍ നേരത്തെ പ്രവര്‍ത്തിച്ച പരിചയം ബൗച്ചര്‍ക്കുണ്ട്. 2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിക്കറ്റ് കീപ്പിംഗ് കണ്‍സള്‍ട്ടന്റായി താരം പ്രവര്‍ത്തിച്ചു. ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര ടീമായ ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായിരുന്നു. പരിശീലകനായി ഇവിടെ അദ്ദേഹം തിളങ്ങുകയും ചെയ്തു. ടീമിനെ അഞ്ച് തവണ ആഭ്യന്തര കിരീടങ്ങളിലേക്ക് നയിച്ചു. ഇതിന് ശേഷമാണ് 2019ല്‍ ദക്ഷിണാഫ്രിക്കയുടെ മുഖ്യ പരിശീലകനായി നിയമിതനായത്.

2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ. ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ആഗോള ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിട്ടുണ്ട്.  ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്നതാണ് മാര്‍ക് ബൗച്ചര്‍. രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍(999) എന്ന റെക്കോര്‍ഡ് ബൗച്ചര്‍ക്ക് സ്വന്തം. ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ റെക്കോര്‍ഡും ബൗച്ചര്‍ക്കാണ്.

 

നേരത്തെ ബൗച്ചര്‍ ദക്ഷിണാഫ്രിക്ക ടി20 ലീഗ് ടീമായ മുംബൈ ഇന്ത്യന്‍സ് കേപ്ടൗണിന്റെ ചുമതല ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ആ ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ചിനെ ഔദ്യോഗികമായി നിയമിച്ചതിനാല്‍ ബൗച്ചര്‍ മുംബൈ ഇന്ത്യൻസിൽ എത്തിയത്.

 

വിഷ്ണു ഡി പി

What’s your Reaction?
+1
1
+1
1
+1
1
+1
3
+1
1
+1
1
+1
3

Leave a reply