ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി പെണ്‍കുട്ടി.

മലപ്പുറം തിരൂര്‍ സ്വദേശിനി നജ്ല സി.എം.സിയാണ് അണ്ടർ 19 വനിതാ ക്രിക്കറ്റ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്. വലം കൈ ബാറ്ററും, ഓഫ് സ്പിന്നറുമായ നജ്‌ല വയനാട് കെസിഎ വിമണ്‍സ് അക്കാദമിയിലാണ് പരിശീലനം നേടിയത്. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഷെഫാലി വര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.

 

നജ്‌ലയ്ക്കൊപ്പം യഷശ്രീയും സ്റ്റാന്‍ഡ് ബൈ താരമായി ടീമിലിടം നേടിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി, ഡിസംബര്‍ 27 മുതല്‍ ജനുവരി 4 വരെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കും. ഈ പരമ്പരയിലും നജ്‌ല ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 14നാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. സ്‌കോട്‌ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്.

What’s your Reaction?
+1
0
+1
0
+1
2
+1
1
+1
1
+1
0
+1
1

Leave a reply