പുതിയ ടീമുകളുടെ വരവോടെ അടിമുടി മാറ്റത്തിനൊരുങ്ങി ഐപിഎൽ

പുതിയ ടീമുകളുടെ വരവോടെ ഐപിഎൽ 2022ന്റെ ഫോർമാറ്റ് മാറ്റാനൊരുങ്ങി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ). ടീമുകളുടെ എണ്ണവും മത്സരങ്ങളുടെ എണ്ണവും വർദ്ധിച്ചെങ്കിലും 94 മത്സരങ്ങളുള്ള ഫോർമാറ്റ് പിന്തുടരുവാൻ സജ്ജമായിട്ടില്ല എന്നും അറുപത് ദിവസത്തെ ദൈർഘ്യത്തിൽ 74 മത്സര ഫോർമാറ്റ്‌ പിന്തുടരുമെന്നും ബിസിസിഐ അറിയിച്ചു. രണ്ട് പുതിയ ടീമുകളെ അവതരിപ്പിച്ച 2011 സീസണിൽ ഇതേ ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.

ഐപിഎൽ 2022ൽ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങൾ :

  • ഐ‌പി‌എൽ 2022ൽ രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തും.
  • 10 ടീമുകളെ 5 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി വിഭജിക്കും.
  • ഗ്രൂപ്പിലെ എല്ലാ ടീമുകളും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടും.
  • ലീഗ് ഘട്ടം അവസാനിക്കുമ്പോൾ പോയിന്റുകളുടെ അടിസ്ഥാനത്തിൽ എല്ലാ ടീമുകൾക്കും റാങ്ക് ലഭിക്കും.
  • പ്ലേ ഓഫിൽ ഫൈനലിന് മുമ്പ് ഒരു എലിമിനേറ്ററും രണ്ട് യോഗ്യതാ മത്സരങ്ങളും എന്ന നിലവിലെ രീതി തുടരും.
  • നാല് കളിക്കാരെ മാത്രം നിലനിർത്താൻ നിലവിലുള്ള ഫ്രാഞ്ചൈസികൾക്ക് അവസരം നല്കി മെഗാ ഓക്ഷൻ നടത്തും.
  • ഫ്രാഞ്ചൈസികൾക്ക് ശമ്പള പരിധി 100 കോടി രൂപയായി ഉയർത്തും. ഇതിൽ നിന്നും കളിക്കാർക്ക് കരാറുകളിൽ നിന്ന് കൂടുതൽ വരുമാനം നേടാനാകും.

14 അധിക മത്സരങ്ങളിൽ നിന്നും എണ്ണൂറ് കോടി രൂപയുടെയും രണ്ട് പുതിയ ഫ്രാഞ്ചൈസികളിൽ നിന്നായി രണ്ടായിരം കോടി രൂപയുടെയും അധിക വരുമാനമാണ് ബി‌സി‌സി‌ഐ പ്രതീക്ഷിക്കുന്നത്. പുതിയ മാറ്റങ്ങളോടെ ഐപിഎൽ കൂടുതൽ ആവേശകരമാകും എന്ന സുഭാപ്തി വിശ്വാസത്തിലാണ് സംഘാടകർ.

~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply