ടി20 ലോക കപ്പിനുള്ള ന്യൂസിലാൻഡിന്റെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. കേയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ നിന്നും മുതിർന്ന ബാറ്റ്സ്മാൻ റോസ് ടെയ്ലർ ഓൾ റൗണ്ടർ കോളിൻ ഡെ ഗ്രാൻഡ്ഹോമെ എന്നിവരെ ഒഴിവാക്കി.
നൂറ്റിരണ്ട് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മുപ്പത്തിയേഴുകാരനായ റോസ് ടെയ്ലറിന് 2020ൽ ന്യൂസിലാൻഡിൽ വെച്ചു നടന്ന വെസ്റ്റ് ഇൻഡീസുമായുള്ള പരമ്പര മുതൽ T20 ടീമിൽ സ്ഥാനം ലഭിച്ചിരുന്നില്ല.
മിച്ചൽ സാന്റ്നർ, ഇഷ് സോധി, ടോഡ് ആസ്റ്റൽ എന്നീ മൂന്ന് താരങ്ങളാണ് സ്പിന്നർമാരായി സ്‌ക്വാഡിലുള്ളത്. ട്രെന്റ് ബോൾട്ട്, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, കെയ്ൽ ജാമിസൺ എന്നിവർ ഫാസ്റ്റ് ബൗളർമാരായും ഡാരൽ മിച്ചൽ, ജെയിംസ് നീഷാം എന്നിവർ ഓൾ റൗണ്ടർമാരായും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
പേസർ ആദം മിൽനെ പകരക്കാരനായി സ്‌ക്വാഡിനൊപ്പം യുഎഇയിലേക്ക് പോകുന്നുണ്ട്. ടൂർണമെന്റിന് മുന്നോടിയായുള്ള മൂന്ന് സന്നാഹ മത്സരങ്ങളിൽ ഇതേ ടീം തന്നെയാകും ഇന്ത്യയെ നേരിടുക.
ടി20 ലോക കപ്പിനായി പ്രഖ്യാപിച്ച ന്യൂസിലാഡ് സ്‌ക്വാഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടോഡ് ആസ്റ്റൽ, ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാർട്ടിൻ ഗപ്ടിൽ, കെയ്ൽ ജാമിസൺ, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചെൽ ഫിൽറ്റ്നർ (വിക്കറ്റ് കീപ്പർ), ഇഷ് സോധി, ടിം സൗത്തി.
- ✍️ JIA
Leave a reply