വേൾഡ് കപ്പിലെ നിരാശയ്ക്ക് ശേഷം നിക്കോളാസ് പൂരൻ വിൻഡിസ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.

വെസ്റ്റ് ഇൻഡീസിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻസിയിൽ നിന്നും പിന്മാറി നിക്കോളാസ് പൂരൻ.വേൾഡ് കപ്പിനേറ്റ കനത്ത തിരിച്ചടിയാണ് താരത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.മുൻ ടി20 ചാമ്പ്യൻമ്മാരായ വിൻഡീസിന് സൂപ്പർ 12 ലേക്ക് യോഗ്യത നേടാൻ പോലും കഴിയാതെ പുറത്താക്കേണ്ടി വന്നു. സിംബാബ്വെ, സ്കോട്ടലാൻഡ്, അയർലാൻഡ് എന്നീ ദുർബ്ബല ടീമുകളോടൊപ്പം യോഗ്യത ഘട്ടത്തിൽ ഒരു ഗ്രൂപ്പിലായിരുന്നെങ്കിലും ആ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായിയാണ് വിൻഡിഡ് പുറത്തായത്.സൂപ്പർ താരം പൊള്ളാർഡ് വിരമിച്ചതിന് ശേഷമാണ് പൂരൻ വിൻഡീസിന്റെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ ആയി നിശ്ചയിക്കപ്പെട്ടത്.2007 ന് ശേഷം ആദ്യമായി ആയിരുന്നു വിൻഡിസ് സൂപ്പർ 12 പോലും കാണാതെ പുറത്താക്കുന്നത്. ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നിലെ കാരണം പഠിക്കാനായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ഒരു മൂന്നഗ സംഘത്തെയും നിയമിച്ചിരുന്നു. ടീമിന്റെ മോശം പ്രകടനം കാരണം മുഖ്യപരിശീലകനായിരുന്ന ഫിൽ സൈമൺസും രാജിവെച്ചിരുന്നു.

What’s your Reaction?
+1
0
+1
1
+1
0
+1
0
+1
2
+1
0
+1
1

Leave a reply