എനിക്ക് രശ്മികയോട് ക്രഷ് ഉണ്ടെന്ന് ഗിൽ; സച്ചിന്റെ മകളെ തേച്ചോ എന്ന് സോഷ്യൽ മീഡിയ.

തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ഥനയാണു തന്റെ ‘ക്രഷ്’ എന്നു വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്‍. ഇഷ്ടപ്പെട്ട നടി ആരെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് യുവ ഇന്ത്യന്‍ താരം മറുപടി നൽകിയത്. ആദ്യം ചോദ്യത്തിൽനിന്ന് ഒഴിഞ്ഞു മാറിയ ഗിൽ പിന്നീടു രശ്മികയുടെ പേരു പറയുകയായിരുന്നു. രശ്മിക മന്ഥനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്നും ശുഭ്മൻ ഗിൽ പിന്നീടു പ്രതികരിച്ചു.

ബോളിവുഡ‍് നടി സാറ അലി ഖാനുമായി താരം പ്രണയത്തിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽ‌ക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി താരം ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ പ്രണയ ദിനത്തിൽ ഒരു റസ്റ്ററന്റിൽ ഇരിക്കുന്ന ചിത്രം ശുഭ്മൻ ഗിൽ പങ്കുവച്ചിരുന്നു. 2021 ജൂലൈയിൽ സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ ഇതേ റസ്റ്ററന്റിൽനിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിൽ ഇട്ടിരുന്നതായി ആരാധകർ പിന്നീടു കണ്ടെത്തി.

സാറയുടെ പഴയ ചിത്രത്തിലും ഗില്ലിന്റെ പുതിയ ചിത്രത്തിലും പിറകിലിരിക്കുന്ന ആളുകൾ ഒന്നാണെന്നാണു ചില ആരാധകര്‍ വാദിച്ചത്. എന്നാൽ താരത്തിന്റെ പുതിയ ക്രഷ് വെളിപ്പെടുത്തൽ വന്നതോടെ, സച്ചിന്റെ മകളെ ഉപേക്ഷിച്ചോ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഗില്ലിനോട് നർമ്മരൂപേണ ചോദിക്കുന്നത്. ബോർഡർ– ഗാവസ്കർ ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ കളിച്ച ഗില്ലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഓപ്പണറായ ഗിൽ ആദ്യ ഇന്നിങ്സില്‍‍ 21 റൺസും രണ്ടാം ഇന്നിങ്സില്‍ അഞ്ചു റൺസുമാണു നേടിയത്. നാലാം ടെസ്റ്റിലും താരത്തിന് അവസരം ലഭിക്കുമെന്നാണു കരുതുന്നത്. മാർച്ച് ഒൻപതിന് അഹമ്മദാബാദിലാണു പരമ്പരയിലെ അവസാന മത്സരം.

What’s your Reaction?
+1
1
+1
0
+1
0
+1
0
+1
5
+1
0
+1
0

Leave a reply