ചിറകു മുളച്ച കിവി പക്ഷികൾ

ചിറകു മുളച്ച കിവി പക്ഷികൾ
കാലം കാത്ത് വെച്ച കാവ്യനീതി എന്നതിന് ഇതിനേക്കാൾ മികച്ച ഉദാഹരണം വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്.
ക്രിക്കറ്റിലെ എന്നും നിർഭാഗ്യവാൻ മാരുടെ പട്ടികയിൽ ആദ്യമുണ്ടാകുന്ന ഒരു പേരാണ് ന്യൂസിലാൻഡ്. രണ്ടായിരത്തിലെ നോക്കൗട്ട് ഐസിസി ചാമ്പ്യൻസ് ട്രോഫി ഒഴിച്ചു നിർത്തിയാൽ ഐസിസി ചാമ്പ്യൻഷിപ്പ് കളിൽ ന്യൂസിലൻഡ് എന്നും നിർഭാഗ്യവാന്മാർ തന്നെയായിരുന്നു. 2019 ലും 2015 ലേയും ഫൈനലുകളിൽ നിർഭാഗ്യം വേട്ടയാടിയ ഒരു കൂട്ടരായ ന്യൂസിലാൻഡ് ഇന്നിതാ പ്രഥമ ഐസിസി ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയികളായി ലോകത്തിനുമുന്നിൽ പുഞ്ചിരി തൂകി നിൽക്കുകയാണ്. 2019ലെ ഇംഗ്ലണ്ടിൽ വച്ച് നടന്ന ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടുപോയ കിരീടം ഇന്നിതാ ഇംഗ്ലണ്ടിന്റെ മണ്ണിൽ വച്ചു തന്നെ പ്രഥമ ടെസ്റ്റ്‌ ചാമ്പ്യൻഷിപ് കിരീടം നേടി ക്രിക്കറ്റ്‌ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുന്നു.
2015 ലോകകപ്പ് ഫൈനലിൽ തോറ്റ 2019 ലോകകപ്പിൽ തോൽക്കാഞ്ഞിട്ടും അനർഹമായി തോറ്റ കിവികൾ ടെസ്റ്റിന്റെ ലോകകപ്പിൽ മുത്തമിടുന്ന ചരിത്രത്തിലെ ആദ്യ ടീം ആയി മാറി.As a some Wise men said before , “എത്ര കിരീടങ്ങൾ നേടിയാലും ആദ്യ വിജയികളുടെ സ്ഥാനം എന്നും ഏറ്റവും മുകളിൽ ആണ്.മക്കല്ലത്തിനു കിട്ടാത്ത പോയ കാവ്യ നീതി വില്ലി ക്കു കൈവന്നിരിക്കുന്നു.15 വർഷമായി ബ്ലാക്ക് ക്യാപ്‌സിന്റെ വിശ്വാസ്തനായ പോരാളി ആയ റോസ് ടെയ്ലോറിനും അവസാന മത്സരം കളിക്കുന്ന വാട്ടലിംങിനും ഓർമയിൽ കേടാ വിളക്കായി സൂക്ഷിക്കാൻ ഒരു ഏട് കൂടെ ആയി മാറി പ്രഥമ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്. എന്നാൽ 2015,19 ഇലും ടീമിന് ഒപ്പം നിന്ന ഗപ്റ്റിലിനു ചരിത്ര വിജയത്തിന്റെ ഭാഗം ആയി മാറാൻ കഴിയാഞ്ഞത് വളരെ വേദനയോടെ ക്രിക്കറ്റ്‌ പ്രേമികളുടെ ഉള്ളിൽ ഒരു നോവ് ആയി നിൽക്കും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply