പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ന്യൂസിലാൻഡിന്

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോല്പിച്ച് ന്യൂസിലാൻഡ് ചാമ്പ്യൻമാരായി. മഴ മൂലം മത്സരം തടസ്സപ്പെടുമെന്ന് കരുതിയെങ്കിലും റിസേർവ് ദിനമായ ആറാം ദിവസം മത്സരം പൂർത്തിയാക്കി ന്യൂസിലാൻഡ് പ്രഥമ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ മുത്തമിട്ടു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ന്യൂസിലാൻഡ് പേസ് ആക്രമണത്തിന് മുന്നിൽ അടിതെറ്റി. ഇരുന്നൂറ്റി പതിനേഴ് റൺസ് മാത്രമാണ് ആദ്യ ഇനിങ്ങ്‌സിൽ ഇന്ത്യക്ക് നേടാനായത്. രോഹിത് ശർമ്മയും ശുഭം ഗില്ലും ചേർന്ന് നല്കിയ ഭേതപ്പെട്ട തുടക്കം മുതലാക്കാൻ ഇന്ത്യക്കായില്ല. കോഹ്ലിയും രഹാനയുമായുള്ള കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും മികച്ച സ്കോർ നേടാൻ പിന്നീട് വന്നവർക്കായില്ല. ന്യൂസിലാന്റിനായി കയ്ൽ ജാമിസൺ അഞ്ചു വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഇരുന്നൂറ്റി നാല്പത്തി ഒൻപത് റൺസ് നേടി മുപ്പത്തി രണ്ട് റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 4 വിക്കറ്റുകൾ നേടി.

രണ്ടാം ഇന്നിങ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അധികനേരം പിടിച്ച് നിൽക്കാനായില്ല. വെറും നൂറ്റി എഴുപത് റൺസ് മാത്രമാണ് നേടാനായത്. നൂറ്റി മുപ്പത്തി ഒൻപത് റൺസ് പിന്തുടർന്ന ന്യൂസിലാൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം നേടി. ക്യാപ്റ്റൻ വില്യംസൺ അർദ്ധ ശതകം നേടിയപ്പോൾ റോസ് ടെയ്ലർ നാൽപ്പത്തി ഏഴ് റൺസ് നേടി ക്യാപ്റ്റന് മികച്ച പിന്തുണ നല്കി.

രണ്ട് ഇന്നിങ്സിലുമായി 7 വിക്കറ്റും ആദ്യ ഇന്നിങ്സിൽ 16 പന്തിൽ 21 റൺസും നേടി നിർണായക പ്രകടനം കാഴ്ചവെച്ച കയ്ൽ ജാമിസൺ ആണ് മാൻ ഓഫ് ദി മാച്ച്.

~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply