ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും- വീരേന്ദർ സെവാഗ്.

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാ​ഗ്. കഴിഞ്ഞ ദിവസം  ഷാലിമാർ-ചെന്നൈ കോറോമണ്ടൽ എക്‌സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ്, ഗുഡ്‌സ് ട്രെയിൻ എന്നീ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിൽ മരണപ്പെട്ടവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം താൻ നൽകാം എന്ന് സെവാ​ഗ് ട്വിറ്ററിൽ കുറിച്ചു.

“ഈ ചിത്രം വളരെക്കാലം നമ്മെ വേട്ടയാടും. ഈ ദു:ഖസമയത്ത്, ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. സെവാഗ് ഇന്റർനാഷണൽ സ്‌കൂളിന്റെ ബോർഡിംഗ് സൗകര്യത്തിൽ ആ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു – വീരേന്ദർ സെവാ​ഗ് ട്വീറ്റ് ചെയ്തു.

ഇതോടെ നിരവധി പേരാണ് സെവാ​ഗിനെ പ്രശംസിച്ച് രം​ഗത്തെത്തിയത്. അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയവരെ പ്രശംസിച്ചും സെവാ​ഗ് ട്വീറ്റ് ചെയ്തിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply