നാളെ ഡിസംബർ നാല് ഞായറാഴ്ച്ച ആരംഭിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ മത്സരങ്ങൾ സോണി സ്പോർട്സിലാണ് സംപ്രേഷണം ചെയ്യുക. മത്സരങ്ങളുടെ സംപ്രേഷണ അവകാശം സ്വന്തമാക്കിയ സോണി സ്പോർട്സ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷ കമ്മന്ററിയോടെ മത്സരങ്ങൾ സംപ്രേഷണം ചെയ്യും. സോണി ലിവ് ആപ്ലിക്കേഷനിൽ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ്ങും ലഭ്യമാവും. നാളെ ഉച്ചയ്ക്ക് 11:30നാണ് ആദ്യ ഏകദിന മത്സരം ആരംഭിക്കുക. 3 ഏകദിനവും, 2 ടെസ്റ്റ് മത്സരവുമാണ് പര്യടനത്തിലുള്ളത്.
മത്സരക്രമം:
ഇന്ത്യൻ സ്ക്വാഡ്:
ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശിഖർ ധവാൻ, രജത് പടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാതി, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചഹർ, യാഷ് ദയാൽ.
ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, പൂജാര, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എസ്. ഭരത്, അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
Leave a reply