ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി-ട്വന്റി ക്രിക്കറ്റിന്റെ പതിനഞ്ചാം പതിപ്പിന് മുന്നോടിയായുള്ള മിനി താരലേലം ഈ മാസം ഡിസംബർ 23ന് കൊച്ചിയിൽ വച്ചുനടക്കും. ഇതിനു മുന്നേ ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ടീമുകൾ കഴിഞ്ഞ ദിവസം ബി.സി.സി.ഐക്ക് സമർപ്പിച്ചു. എന്നാൽ ടീമിൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തു വിട്ടപ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ടീമുകൾ നിലനിര്‍ത്തിയ താരങ്ങളുടെ പേരുകള്‍ വന്നപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണെ മാത്രമാണ് കേരളത്തില്‍ നിന്നുള്ള താരങ്ങളില്‍ ടീമുകൾ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ടീമുകളുടെ ഭാഗമായ വിഷ്ണു വിനോദിനെയും, ബേസില്‍ തമ്പിയേയും, ആസിഫിനെയം ടീമുകള്‍ ഒഴിവാക്കി. കഴിഞ്ഞ സീസണില്‍ 50 ലക്ഷം രൂപക്ക് വിഷ്ണു വിനോദിനെ സണ്‍റൈസേഴ്സ് ഹൈദരബാദാണ് സ്വന്തമാക്കിയത്. എന്നാല്‍ സീസണില്‍ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല.
2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമായിരുന്ന മലയാളി പേസര്‍ ആസിഫിനും അവസരങ്ങള്‍ ലഭിച്ചില്ല. എന്നാൽ മുംബൈ ജേഴ്സിയില്‍ 5 മത്സരങ്ങള്‍ കളിച്ച ബേസില്‍ തമ്പി 5 വിക്കറ്റും നേടി. ഒഴിവാക്കപ്പെട്ട താരങ്ങൾക്ക് വരുന്ന ഐപിഎല്‍ മിനിലേലത്തില്‍ അവസരം ലഭിക്കും. ഇതുവഴി ഇവരെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഓപ്പണര്‍ രോഹന്‍ കുന്നുമ്മൽ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾക്ക് വേണ്ടി ലേലത്തിൽ ടീമുകൾ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
‘ഒഴിവാക്കി’ പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയില്ല; ജഡേജ തുടരും.
Leave a reply