ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപിച്ചു. രാഹുൽ ഉണ്ട്, സഞ്ജു ?!

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഇന്ത്യ. രവീന്ദ്ര ജഡേജയെയും, ജയദേവ് ഉനാട്കട്ടിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെസ്റ്റ് പരമ്ബര അവസാനിച്ച ശേഷം മാര്‍ച്ച്‌ 17 ന് മുംബൈയിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ഹാര്‍ദിക്ക് പാണ്ഡ്യയായിരിക്കും ഇന്ത്യയെ നയിക്കുക. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ കളിക്കില്ല. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തിരിച്ചെത്തും. എന്നാൽ മോശം ഫോമിലുള്ള കെ എൽ രാഹുൽ ഉൾപ്പെടെ ടീമിൽ ഇടം നേടിയപ്പോഴും, മലയാളി താരം സഞ്ജു സാംസണെ പതിവ് പോലെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. (No Sanju Samson for Ausis ODI series)

ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ്മ (c), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (wk), ഹാര്‍ദിക് പാണ്ഡ്യ (vc), ആര്‍ ജഡേജ, കുല്‍ദീപ് യാദവ്, സുന്ദര്‍, ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് , ഉംറാന്‍ മാലിക്, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്.

What’s your Reaction?
+1
11
+1
11
+1
9
+1
26
+1
12
+1
24
+1
166

Leave a reply