പാക് നടിയുടെ ‘ഓഫർ’ വിവാഹത്തിന് തയ്യാർ; പക്ഷെ ഇതുപോലെ ചെയ്യണം.

ടി-ട്വന്റി ലോകകപ്പിൽ സിംബാബ്‍വെ ടീമിന്റെ സെമി ഫൈനൽ മോഹങ്ങൾ ഏറെക്കുറേ അവസാനിച്ചുവെങ്കിലും, സിംബാബ്‍വെയിലെ യുവാക്കൾക്ക് പാക് നടിയുടെ വിവാഹ ഓഫർ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാൽ സിംബാബ്‍വെ പൗരനായ ഒരാളെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് പാക്കിസ്ഥാൻ നടി സെഹാർ ഷിൻവാരിയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പാക്കിസ്ഥാൻ ടീമിന് ഇനി സെമി ഫൈനൽ യോഗ്യത നേടാൻ സിംബാബ്‌വെ ഇന്ത്യയെ പരാജയപ്പെടുത്തിയെ മതിയാവൂ. സിംബാബ്‌വെ ഇന്ത്യയെ പരാജയപ്പെടുത്തുകയും, ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാൻ വിജയിക്കുകയും ചെയ്താൽ നെറ്റ് റൺ റേറ്റിന്റെ ആനുകൂല്യത്തിൽ ഇന്ത്യയെ പിന്തള്ളി പാകിസ്താന് സെമി ഫൈനൽ ഉറപ്പിക്കാം. ഇതാണ് സിംബാബ്വെകാർക്ക് വിവാഹ ഓഫർ നൽകാനുള്ള നടിയുടെ പ്രചോദനം. ഇനി ഇന്ത്യയെ സിംബാബ്‌വെ പരാജയപ്പെടുത്തിയില്ലെങ്കിൽ മറ്റൊരു മാർഗവും പാകിസ്താന് മുന്നിലുണ്ട്. നെതർലൻഡ്സ് സൗത്താഫ്രിക്കയെ പരാജയപ്പെടുത്തുക എന്നതാണത്. നവംബർ ആറ് ഞായറാഴ്ചയാണ് ഇന്ത്യ– സിംബാ‍ബ്‍വെ പോരാട്ടം.

‘ഒഴിവാക്കി’ ഡിസംബറിലെ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു, സഞ്ജു സാംസൺ ഇല്ല.

What’s your Reaction?
+1
7
+1
14
+1
8
+1
53
+1
18
+1
33
+1
19

Leave a reply