ഐസിസി പുരുഷ ഏകദിന ടീം റാങ്കിംഗിൽ പാകിസ്ഥാൻ ഇന്ത്യയെ മറികടന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പര തൂത്തുവാരിയതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന് റാങ്കില്‍ മുന്നേറിയത്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് 102 റേറ്റിംഗുമായി പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തായിരുന്നു. വിൻഡീസിനെ 3-0 ന് തോല്പിച്ചതോടെയാണ്, 106 റേറ്റിംഗ് പോയിന്റോടെ ഇന്ത്യയെ മറികടന്നു നാലാം സ്ഥാനത്തെത്തിയത്.
105 റേറ്റിംഗുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെ വരാനിരിക്കുന്ന പരമ്പരകളില്‍ ജയിച്ചാല്‍ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്ത്യക്ക് അവസരമുണ്ട്.
125 പോയിന്റുമായി ന്യൂസിലന്റാണ് ഒന്നാമത്. 124 പോയിന്റുമായി ഇംഗ്ലണ്ട്, 107 പോയിന്റുമായി ഓസ്ട്രേലിയ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
വിഷ്ണു ഡി പി
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply