ഇന്ത്യയുടെ പേസ് ബൗളർ ഉമ്രാൻ മാലിക് അത്രയ്ക്ക് സ്പെഷ്യൽ ഒന്നുമല്ലെന്ന വാദവുമായി മുൻ പാക് താരം സൊഹൈൽ ഖാൻ. സ്ഥിരമായി 145kmph സ്പീഡിൽ പന്തെറിയുന്ന താരം, അന്തരാഷ്ട്ര ക്രിക്കറ്റിൽ 155kmph സ്പീഡിൽ വരെ പന്തെറിഞ്ഞിട്ടുണ്ട്. തന്റെ വേഗത കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരം ഇന്ത്യൻ ടീമിന്റെ സ്ഥിരം സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വൻ അവകാശവാദവുമായി പാക് താരത്തിന്റെ വരവ്.
“ഉമ്രാൻ മാലിക് ഒരു നല്ല ബൗളറാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ അവനെ 1-2 മത്സരങ്ങളിൽ കണ്ടിട്ടുണ്ട്. അവൻ വേഗത്തിൽ ഓടുന്നു, മറ്റു കാര്യങ്ങളും നിയന്ത്രിക്കുന്നു. പക്ഷേ, മണിക്കൂറിൽ 150-155 കിലോമീറ്ററിലധികം വേഗതയുള്ള ഫാസ്റ്റ് ബൗളർമാരെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, എനിക്ക് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന 12-15 കളിക്കാരെ കാണിച്ചു തരാൻ ആവും. നിങ്ങൾ ലാഹോർ ക്വലാൻഡർസ് സംഘടിപ്പിക്കുന്ന ട്രയൽസ് സന്ദർശിക്കാൻ പോയാൽ, നിങ്ങൾക്ക് ഇതുപോലെ നിരവധി കളിക്കാരെ കാണാം. ഞങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് സജ്ജീകരണം ഉമ്രാൻ മാലിക്കിനെപ്പോലുള്ള ബൗളർമാരാൽ നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് വഴി ഒരു ബൗളർ കടന്നുവരുമ്പോൾ അവൻ ഒരു അസാധാരണ ബൗളറായി മാറുന്നു. ഷഹീൻ, നസീം ഷാ, ഹാരിസ് റൗഫ്… എനിക്ക് നിങ്ങൾക്ക് ധാരാളം പേരുകൾ നൽകാൻ കഴിയും”- സൊഹൈൽ ഖാൻ പറഞ്ഞു.
Leave a reply