ഇന്ത്യക്ക് ദയനീയ പരാജയം; സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. | ടി-ട്വന്റി പരമ്പര ശ്രീലങ്കയ്ക്ക്.

പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയ ഇന്ത്യക്ക് ക്രുണാൽ പാണ്ട്യക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഒൻപത് താരങ്ങളെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. അതിനാൽ തന്നെ പരിചയസമ്പത്ത് ഒട്ടുമില്ലാത്ത ഒരുപറ്റം താരങ്ങളെയും കൊണ്ട് അവസാന രണ്ട് ടി-ട്വന്റി മത്സരങ്ങൾ കളിക്കാൻ നിർബന്ധിതരായ ടീം ഇന്ത്യ അവസാന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബേധപെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര പൂർണ്ണ പരാജയമായി. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് മാത്രമാണ് ഇന്ത്യ സ്കോർ ചെയ്തത്. ക്യാപ്റ്റൻ ധവാനും മലയാളി താരം സഞ്ജുവും ഉൾപ്പെടെ മൂന്ന് പേരാണ് പൂജ്യത്തിന് പുറത്തായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും 33 പന്ത് ബാക്കി നിൽക്കെ ശ്രീലങ്ക അനായാസ വിജയം കരസ്ഥമാക്കി. രാഹുൽ ചഹറാണ് ഇന്ത്യക്കായി മൂന്ന് വിക്കറ്റുകളും നേടിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ക്യാപ്റ്റൻ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിൽ പരിശീലനത്തിലാണ്. 5 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് നാലിന് ആരംഭിക്കും.

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply