ഫോം നഷ്ടപെട്ട് താരങ്ങൾ; ഇന്ത്യൻ ടി20 ലോകകപ്പ് സ്‌ക്വാഡിൽ മാറ്റങ്ങൾക്ക് സാധ്യത

അടുത്ത മാസം നടക്കാനിരിക്കുന്ന ടി-20 ടീമിലേക്ക് മാറ്റങ്ങൾക്ക് സാധ്യത.
ഇന്ത്യൻ ടീമിൻ്റെ മിഡിൽ ഓർഡർ ബാറ്റർ സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ , ഹാർദിക് പാണ്ഡ്യ എന്നിവർക്ക് പകരം വേറെ താരങ്ങളെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

മിന്നുന്ന ഫോമിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന മുപ്പത്തിയൊന്ന്കാരൻ സൂര്യകുമാറിന് പകരം യുവ ബാറ്ററും ഡൽഹി ക്യാപിറ്റൽസ്സ് ടീമിൻ്റെ ഉപനായകനുമായ ശ്രേയസ് അയ്യരെ ഉൾപ്പെടുത്താൻ സാദ്ധ്യത. കഴിഞ്ഞ മാർച്ചിൽ നടന്ന ഇംഗ്ലണ്ട് സീരീസിൽ പരിക്കേറ്റ് പുറത്തുപോയ ശ്രേയസ്സിന് പകരമാണ് സൂര്യകുമാർ ടീമിൽ ഇടം നേടിയത്. ഈ ചെറിയ കാലയളവിൽ തന്നെ അദ്ദേഹം ടീമിൻ്റെ വിശ്വസ്തനായി. ശ്രീലങ്കൻ ഏകദിന ടൂർണമെൻ്റിൽ പരമ്പരയുടെ താരം ആയി തിരഞ്ഞെടുത്തു. എന്നാൽ ഇപ്പോൾ ഐപിഎല്ലിൽ ഫോമിലേക്കുയരുവാൻ സൂര്യയ്ക്ക് ഇതുവരെ സാധിച്ചില്ല. എന്നാൽ ശ്രേയസ് തൻ്റെ സ്ഥിരത നിലനിർത്തി കൊണ്ട് പോകുന്നുമുണ്ട്.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഇഷൻ കിഷൻ്റെ സ്ഥിതിയും ഇതുതന്നെ. ഇരുപത്തി മൂന്നുകാരനായ ജാർഖണ്ഡ് വിക്കറ്റ് കീപ്പർ കഴിഞ്ഞ ശ്രീലങ്കൻ പരമ്പരയിൽ മികച്ച ഫോമിലായിരുന്നു. കിഷന് പകരം മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തിരിച്ചു വരാൻ സാധ്യതയുണ്ട്. രാജസ്ഥാൻ നായകനും കൂടിയായ സഞ്ജു നിലവിൽ മിന്നുന്ന ഫോമിലാണ്. ഐപിഎല്ലിലെ ടോപ് റൺസ് സ്കോറർ കൂടിയാണ് സഞ്ജു.

സ്റ്റാർ പ്ലെയർ ഹാർദിക് പാണ്ഡ്യയുടെ ഫോമും ടീമിനെ ബാധിക്കുന്നുണ്ട്. ഇന്ത്യയുടെ ഫിനിഷർ കൂടി ആണ് ഹാർദിക്. പകരം ശർദുൽ താക്കൂർ ടീമിൽ വരാനും സാധ്യതയുണ്ട്.

സ്പിൻ വിസാർഡ് ചഹൽ, യുവ സ്പിന്നർ ബിഷ്‌നോയി എന്നിവരെയും ടീമിലെടുത്താലും അതിശയമില്ല.

എന്തായാലും വിരാട് കോഹ്‌ലി നായകനായ അവസാന ടി20 ലോക കപ്പിൽ ഇന്ത്യ കിരീടം നേടും എന്ന വിശ്വാസത്തിൽ തന്നെയാണ് ആരാധകരും.

– Rohith

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply