അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശപോരാട്ടത്തിൽ പഞ്ചാബിന് 5 റൺസ് വിജയം

അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശ പോരാട്ടത്തിൽ പഞ്ചാബിന് 5 റൺസ് വിജയം. മത്സരത്തിൽ 126 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് രവി ബിഷനോയുടെയും മുഹമ്മദ്‌ ഷാമിയുടെയും കരുത്തിനു മുന്നിൽ കീഴടങ്ങുകകയായിരുന്നു. എന്നാൽ 65/5 എന്ന നിലയിൽ തകർന്നു നിന്ന ഹൈദരാബാദിനു അവസാന ഓവർ വരെ പ്രതീക്ഷ നൽകിയത് വെസ്റ്റ് ഇൻഡീസ് താരം ഹോൾഡർ ആണ്.65/5എന്ന നിലയിൽ നിന്ന് 92/5 എന്ന നിലയിലേക്ക് എത്തിച്ചത് സാഹ -ഹോൾഡർ കൂട്ടുകെട്ട് ആയിരുന്നു. എന്നാൽ റൺ ഔട്ട്‌ ആയി സാഹ മടങ്ങുകയായിരുന്നു.31 റൺസ് ആണ് സാഹ നേടിയത്.

അവസാന രണ്ട് ഓവറുകളിൽ ഹൈദരാബാദിനു ജയിക്കുവാൻ വേണ്ടിയിരുന്നത് 21 റൺസ് ആയിരുന്നു.എന്നാൽ 19ആം ഓവർ എറിയാൻ വന്ന അർഷദീപ് വെറും നാല് റൺസ് മാത്രമാണ് വിട്ടു നൽകിയത് മാത്രമല്ല അവസാന പന്തിൽ അഫ്ഗാനിസ്ഥാൻ താരം റാഷിദ്‌ ഖാനെ അവസാന പന്തിൽ മടക്കിയയക്കുകയും ചെയ്തു. ഇതോടെ അവസാന ഓവറിൽ ഹൈദരാബാദിനു ജയിക്കാൻ 17 റൺസ് വേണമായിരുന്നു.

അവസാന ഓവർ എറിയാൻ വന്ന നഥാൻ എല്ലിസിന്റെ രണ്ടാം ബോൾ സിക്സർ അടിച്ചു ഹോൾഡർ ഹൈദരാബാദിനു പ്രതീക്ഷ നൽകിയെങ്കിലും വിജയിക്കാനായില്ല..

പഞ്ചാബിനു വേണ്ടി ഷമി 4 വിക്കറ്റും രവി ബിഷ്നോയി 3 വിക്കറ്റും നേടി. ഹോൾഡർ 29 പന്തിൽ 47 റൺസ് നേടി ടീമിനെ കരകയറ്റിയെങ്കിലും പരിശ്രമം വിഫലമാകുകയായിരുന്നു .

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply